Categories: Gossips

സുചിത്രയ്ക്ക് മോഹന്‍ലാലിനോട് താല്‍പര്യം; വിവാഹാലോചന നടന്നത് സുകുമാരി വഴി

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പമുള്ള വ്യക്തിയാണ് ജീവിതപങ്കാളി സുചിത്ര. 1988 ഏപ്രില്‍ 28 നാണ് മലയാള സിനിമാലോകം ഒന്നടങ്കം ആശംസകളുമായി എത്തിയ മോഹന്‍ലാലിന്റെ വിവാഹം നടക്കുന്നത്. പിന്നീടിങ്ങോട്ട് 33 വര്‍ഷക്കാലമായി മോഹന്‍ലാലിന്റെ ശക്തികേന്ദ്രമാണ് സുചിത്ര. സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ലാല്‍.

മോഹന്‍ലാലിന്റെയും സുചിത്രയുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം നടത്തിയത്. എന്നാല്‍, അതിനിടയില്‍ രസകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. ഒരിക്കല്‍ സുചിത്ര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

Mohanlal and Suchithra

‘ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്’ – സുചിത്ര ഓര്‍ക്കുന്നു.

സുചിത്രയുടെ വീട്ടുകാര്‍ ആദ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങള്‍ തിരക്കിയത്. സുകുമാരി മോഹന്‍ലാലിന്റെ കുടുംബവുമായി സംസാരിക്കുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago