Categories: Gossips

മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത അഞ്ച് രഹസ്യങ്ങള്‍

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ ഉത്സാഹമാണ്. അങ്ങനെ മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത അഞ്ച് രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മമ്മൂട്ടിയുടെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മമ്മൂട്ടിയായത്.

തുടക്കകാലത്ത് പല പേരുകളിലാണ് താരം അറിയപ്പെട്ടിരുന്നത്. ഷീല നിര്‍മിച്ച സ്‌ഫോടനം എന്ന സിനിമയില്‍ മമ്മൂട്ടി നായകനായിരുന്നു. ആ സിനിമയില്‍ സജിന്‍ എന്ന പേരിലാണ് താരം അറിയപ്പെട്ടത്.

സ്‌ഫോടനത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. തുടക്കകാരന്‍ ആയതുകൊണ്ടാണ് ഡ്യൂപ്പിനെ നല്‍കാതിരുന്നത്. ഡ്യൂപ്പില്ലാതെ മതിലിനു മുകളില്‍ നിന്ന് ചാടിയ മമ്മൂട്ടിക്ക് അന്ന് പരുക്ക് പറ്റിയിരുന്നു.

Mammootty

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടേയും നമ്പര്‍ 369 ആണ്. അതിനൊരു കാരണമുണ്ട്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. ആ പെട്ടിയുടെ നമ്പര്‍ ലോക്ക് 369 ആയിരുന്നു. ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടമായി. അങ്ങനെയാണ് വണ്ടികള്‍ക്കും ആ നമ്പര്‍ കൊടുത്തത്.

1980 ല്‍ റിലീസ് ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, 1982 ല്‍ റിലീസ് ചെയ്ത വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ ശ്രീനിവാസന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക നടനാണ് മമ്മൂട്ടി. മലയാളിയായ മമ്മൂട്ടി ഇംഗ്ലീഷ് ഭാഷയില്‍ അഭിനയിച്ചാണ് അംബേദ്കര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത്.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

10 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

10 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

10 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

10 hours ago