Categories: Gossips

ഇന്‍ഫോസിസിലെ ജോലി രാജിവെച്ച് നിവിന്‍ പോളി; അന്ന് അച്ഛന്‍ വഴക്ക് പറഞ്ഞു

ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയിലെത്തിയ യുവതാരമാണ് നിവിന്‍ പോളി. ചുരുങ്ങിയ കാലംകൊണ്ട് നിവിന്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ഏറെ താരമൂല്യമുള്ള നടനാണ് ഇപ്പോള്‍ നിവിന്‍. ഈ യാത്ര അത്ര സുഖകരമായിരുന്നില്ല. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് നിവിന്‍ പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ഇന്‍ഫോസിസില്‍ നല്ല ശമ്പളത്തിനു ജോലി ചെയ്തിരുന്ന ആളായിരുന്നു നിവിന്‍ പോളി. എന്നാല്‍, ഈ ജോലിയില്‍ നിവിന്‍ സന്തുഷ്ടനായിരുന്നില്ല. നല്ല ശമ്പളം, കുറേ രാജ്യങ്ങളില്‍ കറങ്ങാം..ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്‍ഫോസിസിലെ ജോലിയില്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്ന് നിവിന്‍ പറയുന്നു. അങ്ങനെ സിനിമയ്ക്ക് വേണ്ടി ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരുപാട് വഴക്ക് പറഞ്ഞു. വീട്ടില്‍ എല്ലാവരും നിവിന്റെ തീരുമാനത്തിനു എതിരായിരുന്നു.

Nivin and Rinna

ഇന്‍ഫോസിസില്‍ തന്നെയാണ് നിവിന്റെ ഭാര്യ റിന്നയും ജോലി ചെയ്തിരുന്നത്. സിനിമയ്ക്ക് വേണ്ടി ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ നിവിന് മാനസികമായി കരുത്ത് നല്‍കിയത് റിന്ന മാത്രമാണ്. എന്താണോ താല്‍പര്യം അതിനു വേണ്ടി പരിശ്രമിക്കണം എന്നായിരുന്നു റിന്ന തന്നോട് പറഞ്ഞതെന്ന് നിവിന്‍ വെളിപ്പെടുത്തി. ജോലി രാജിവച്ച ശേഷം ഒന്നര വര്‍ഷത്തോളം ഒന്നും ഇല്ലാതെ ഇരുന്നു. ആ ഒന്നര വര്‍ഷക്കാലം ഏറെ സഹിച്ചു, ഏറെ ബുദ്ധിമുട്ടി. ആ കാലഘട്ടമാണ് തന്നെ പരുവപ്പെടുത്തിയതെന്നും നിവിന്‍ ഓര്‍ക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

21 hours ago