Kaviyoor Ponnamma and Mammootty
സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. മമ്മൂട്ടിയും മോഹന്‍ലാലുമായി കവിയൂര്‍ പൊന്നമ്മയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ ഏറെ രസകരമായിരുന്നു.
തനി ശുദ്ധനാണ് മമ്മൂട്ടിയെന്നും എന്നാല്‍, സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തതാണ് മമ്മൂട്ടിയുടെ കുഴപ്പമെന്നും പണ്ട് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.
Mammootty
‘സത്യത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുന്‍പ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ്. രണ്ട് പേരും തമ്മില്‍ എനിക്ക് വ്യത്യാസമൊന്നും ഇല്ല. ഒരിക്കല്‍ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് സെറ്റിലേക്ക് ഒരു വണ്ടി കൊണ്ടുവന്നു. എന്നോട് അതില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവന്‍ കറങ്ങി. മമ്മൂസിന് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല. പക്ഷേ, തനി ശുദ്ധനാണ് കേട്ടോ…സ്നേഹം പ്രകടിപ്പിക്കണം. നടന്‍ സത്യന്റെ വേറൊരു പതിപ്പാണ്. സ്നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാല്‍ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി,’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…