Categories: Gossips

അമ്മ അടുത്ത് നില്‍ക്കുമ്പോള്‍ ഉമ്മ വയ്ക്കാന്‍ പറ്റില്ലെന്ന് കാവ്യ മാധവന്‍

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവന്‍. 1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായാണ് കാവ്യയുടെ അരങ്ങേറ്റം. അതിനുശേഷം മമ്മൂട്ടി ചിത്രം അഴകിയ രാവണനിലും കാവ്യ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണനില്‍ ഭാനുപ്രിയയായിരുന്നു നായിക. ഭാനുപ്രിയയുടെ കൗമാരകാലമാണ് കാവ്യ അവതരിപ്പിച്ചത്.

അഴകിയ രാവണനിലെ ഒരു രംഗത്തെ കുറിച്ച് സംവിധായകന്‍ കമല്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ‘വെണ്ണിലാ ചന്ദനകിണ്ണം’ എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന കുട്ടിക്ക് കാവ്യ കുളക്കടവില്‍ വച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു. കാവ്യയോട് പറഞ്ഞപ്പോള്‍ ഒരു കണക്കിനും കാവ്യ സമ്മതിക്കില്ല. ഉമ്മ വയ്ക്കുന്ന സീനില്‍ അഭിനയിക്കാന്‍ കാവ്യയ്ക്ക് മടിയായിരുന്നു.

Kavya Madhavan

പിന്നീട് കമലിന്റെ അസി.ഡയറക്ടറായിരുന്ന ലാല്‍ ജോസ് ഇടപെട്ടാണ് ആ സീനില്‍ കാവ്യയെ കൊണ്ട് അഭിനയിപ്പിക്കുന്നത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ ചെയ്യില്ല എന്ന് പറഞ്ഞു. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുത്തതെന്നും കമല്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ജയസൂര്യ ചിത്രത്തിലും മോഹന്‍ലാലിന്റെ അതിഥി വേഷം? ഡേറ്റ് ഇല്ലെങ്കില്‍ സുരേഷ് ഗോപി

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…

7 hours ago

‘തനിക്കു വേണമെങ്കില്‍ ഒഴിയാം, സംവിധായകനെ മാറ്റില്ല’; മോഹന്‍ലാല്‍ പറഞ്ഞു

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…

10 hours ago

മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…

18 hours ago

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 days ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

2 days ago