അഭിനയത്തില്‍ മികവ് പുലര്‍ത്തുന്ന ഒട്ടേറെ കലാകാരന്‍മാര്‍ ഇന്ത്യന്‍ സിനിമയിലുണ്ട്. പല നടന്‍മാരും സ്വാഭാവിക അഭിനയത്തിലൂടെ കളം നിറഞ്ഞവരാണെങ്കില്‍ ചിലര്‍ മെത്തേഡ് ആക്ടിങ്ങിലൂടെ സിനിമാലോകം അടക്കി വാണവരാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് മെത്തേഡ് ആക്ടേഴ്‌സ് ആരൊക്കെയാണെന്ന് നോക്കാം
1. നസിറുദ്ദീന്‍ ഷാ
1950 ജൂലൈ 20 നാണ് നസിറുദ്ദീന്‍ ഷായുടെ ജനനം. ഇന്ത്യ കണ്ട ഏറ്റവും മികച്ച മെത്തേഡ് ആക്ടര്‍മാരില്‍ ഒരാളാണ് ഷാ. എ വെനസ്‌ഡെ, ദ ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി, ദ ഇക്ബാല്‍ എന്നിവയാണ് പ്രധാന സിനിമകള്‍
2. ഓം പുരി
നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ നടനാണ് ഓം പുരി. 1950 ല്‍ ജനിച്ച ഓം പുരി 2017 ല്‍ അന്തരിച്ചു.
3. ദിലീപ് കുമാര്‍
എക്കാലത്തേയും മികച്ച ഇന്ത്യന്‍ നടന്‍മാരില്‍ ഒരാളാണ് ദിലീപ് കുമാര്‍. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ ഇന്ത്യന്‍ താരം.
4. മമ്മൂട്ടി
ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടന്‍മാരില്‍ മെത്തേഡ് ആക്ടിങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് മമ്മൂട്ടി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി. 400 ല്‍ അധികം സിനിമകളില്‍ നായക നടനായി അഭിനയിച്ചു.
5. കമല്‍ഹാസന്‍
മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ കമല്‍ഹാസന്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച മെത്തേഡ് ആക്ടറാണ്. ഉലകനായകന്‍ എന്നാണ് താരം അറിയപ്പെടുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…