മലയാള സിനിമയില്‍ വാര്‍പ്പുമാതൃകകളെയെല്ലാം തച്ചുടച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചെയ്ത സിനിമകളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കിയ അപൂര്‍വ്വം ചില സംവിധായകരില്‍ ഒരാളാണ് ലിജോ. ആവര്‍ത്തനങ്ങളില്ലാത്ത സംവിധായകനെന്നാണ് ലിജോയ്ക്കുള്ള വിശേഷണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. ആമേന്‍
ഓരോ തവണ കാണുമ്പോഴും പ്രേക്ഷകന് പുതുമ സമ്മാനിക്കുന്ന ഫ്രെയ്മുകളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനില്‍. ഒരു ഗ്രാമത്തെ സ്‌ക്രീനിലേക്ക് അതേപടി പറിച്ചുനട്ടിരിക്കുകയാണ് ലിജോ ഇവിടെ. വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ലിജോ ചിത്രമാണ് ആമേന്‍. ഫഹദ് ഫാസിലും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമേന്‍ 2013 ലാണ് റിലീസ് ചെയ്തത്. ആമേന്‍ തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു.
2. ജെല്ലിക്കെട്ട്
2019 ലാണ് ജെല്ലിക്കെട്ട് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം. ഒരു പറ്റം നവാഗതരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ അങ്കമാലി ഡയറീസ് ചെയ്തത്. അങ്കമാലിയേയും അവിടെയുള്ള മനുഷ്യരേയുമാണ് ലിജോ ജെല്ലിക്കെട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്.
3. ഈ.മ.യൗ.
പ്രേക്ഷകനെ വൈകാരികമായി ഏറെ കണക്ട് ചെയ്യിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ഈ.മ.യൗ. മനുഷ്യര്‍ക്കിടയിലെ വിവേചനത്തെ കുറിച്ച് സിനിമ കൃത്യമായി സംസാരിച്ചിരിക്കുന്നു. നിരവധി പുരസ്‌കാരങ്ങള്‍ സിനിമ വാരിക്കൂട്ടി.
4. ചുരുളി
ഏറെ വിവാദമായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. മനുഷ്യര്‍ക്കിടയിലെ വന്യതയെ കുറിച്ചാണ് സിനിമ സംസാരിച്ചത്. സിനിമയുടെ ഭാഷ ഏറെ വിമര്‍ശിക്കപ്പെട്ടു. നിരവധി പുരസ്‌കാരങ്ങളും സിനിമയെ തേടിയെത്തി.
5. സിറ്റി ഓഫ് ഗോഡ്
നഗരത്തിലേയും ഗ്രാമത്തിലേയും മനുഷ്യരുടെ ജീവിതങ്ങളെ ഒരേസമയം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രം. 2011 ലാണ് സിനിമ റിലീസ് ചെയ്തത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…