Categories: Gossips

വെള്ളിനക്ഷത്രത്തില്‍ പൃഥ്വിരാജിന്റെ നായിക, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി പേര് മാറ്റി; ഈ നടി ഇപ്പോള്‍ എവിടെ?

വെള്ളിനക്ഷത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച നടിയെ ഓര്‍മയില്ലേ? ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഈ താരം ഇപ്പോള്‍ എവിടെയാണ്? വെള്ളിനക്ഷത്രത്തില്‍ മീനാക്ഷി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മരിയ മാര്‍ഗരറ്റ് ആണിത്. വെള്ളിനക്ഷത്രം ഹിറ്റായതോടെ താരം തന്റെ പേരും മീനാക്ഷി എന്നാക്കി. ശര്‍മിളി എന്നും താരത്തിന് ആരാധകര്‍ക്കിടയില്‍ വിളിപ്പേരുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ ‘അമ്പലക്കര തെച്ചിക്കാവില്‍ പൂരം’ എന്ന തട്ടുപൊളിപ്പന്‍ ഗാനം എങ്ങനെയാണ് മലയാളികള്‍ മറക്കുക. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പ്രിയതാരം റഹ്മാനാണ് ഈ ഗാനരംഗത്ത് ആടിത്തിമിര്‍ക്കുന്നത്. ഈ ഗാനരംഗത്ത് മാത്രം അഭിനയിക്കാനായി ബ്ലാക്കിന്റെ സെറ്റിലേക്ക് എത്തിയ സുന്ദരിയാണ് നടി മീനാക്ഷി.

Meenakshi

2003 ലാണ് മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റം. അതും തമിഴ് സിനിമയിലൂടെ. മലയാളത്തില്‍ കാക്കകറുമ്പന്‍, ജൂനിയര്‍ സീനിയര്‍, യൂത്ത് ഫെസ്റ്റിവല്‍, പൊന്മുടി പുഴയോരത്ത് എന്നീ സിനിമകളിലും മീനാക്ഷി അഭിനയിച്ചു.

2005 ന് ശേഷം പെട്ടെന്നാണ് മീനാക്ഷി സിനിമാ രംഗത്തുനിന്ന് അപ്രത്യക്ഷയായത്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. നല്ല ആഴമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ മീനാക്ഷി പറഞ്ഞിട്ടുണ്ട്.

1985 ഫെബ്രുവരി 17 ന് പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ്സായി. ജയ ടിവിയിലെ ഫോണ്‍ ഇന്‍ പരിപാടിയിലെ അവതാരകയായാണ് മീനാക്ഷി സിനിമാ രംഗത്തേക്ക് എത്തിയത്. മോഡലിങ് രംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

6 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

8 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago