മലയാളത്തില്‍ പുത്തന്‍ ട്രെന്‍ഡ് ഉണ്ടാക്കിയ സംവിധായകനാണ് അമല്‍ നീരദ്. സ്ലോ മോഷന്‍ സിനിമകള്‍ മലയാളത്തിലും സാധിക്കുമെന്ന് അമല്‍ തെളിയിച്ചു. അമലിന്റെ മിക്ക സിനിമകളും മലയാളത്തിലെ ട്രെന്‍ഡ് സെറ്ററുകളായി. ഇതില്‍ ഏറ്റവും മികച്ച അഞ്ച് അമല്‍ നീരദ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ബിഗ് ബി
അമല്‍ നീരദിന്റെ ആദ്യ ചിത്രം തന്നെയാണ് അദ്ദേഹം ചെയ്ത സിനിമകളില്‍ എക്കാലത്തേയും ട്രെന്‍ഡ് സെറ്റര്‍. 2007 ലാണ് ബിഗ് റിലീസ് ചെയ്തത്. മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ഐക്കോണിക് കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ചു. ബിഗ് ബിയുടെ മേക്കിങ് ലെവല്‍ ഇന്നും ശ്രദ്ധേയം.
2. ഇയ്യോബിന്റെ പുസ്തകം
2014 ലാണ് ഇയ്യോബിന്റെ പുസ്തകം റിലീസ് ചെയ്തത്. ശക്തമായ തിരക്കഥ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രം. കഥയും തിരക്കഥയും ഗോപന്‍ ചിദംബരത്തിന്റേത്. സംഭാഷണം ശ്യാം പുഷ്‌കരന്‍. ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഇയ്യോബിന്റെ പുസ്തകത്തിലേത്.
3. വരത്തന്‍
സദാചാര കണ്ണുകള്‍ക്കെതിരെ ശക്തമായി സംസാരിച്ച അമല്‍ നീരദ് ചിത്രം. 2018 ല്‍ റിലീസ് ചെയ്ത വരത്തനില്‍ ഫഹദും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
4. ബാച്ച്‌ലര്‍ പാര്‍ട്ടി
അമല്‍ നീരദ് വളരെ വ്യത്യസ്തമായ ഴോണര്‍ പരീക്ഷിച്ച സിനിമ. പില്‍ക്കാലത്ത് സിനിമയിലെ രംഗങ്ങളെല്ലാം യുവാക്കള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടി. 2012 ലാണ് സിനിമ റിലീസ് ചെയ്തത്.
5. അന്‍വര്‍
ഭീകരവാദമെന്ന ശക്തമായ വിഷയം പ്രതിപാദിച്ച സിനിമ. പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തിരക്കഥയും അമല്‍ നീരദിന്റെ തന്നെ. സിനിമയിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു.
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…
നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ.…