Mammootty
മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. താരത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം.
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 18 ന് റിലീസ് ചെയ്യും. അതിനുശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് ഉണ്ണികൃഷ്ണന്‍ കടക്കുക.
സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സിബിഐ-5 ന് ശേഷം മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ സിനിമയുമായി സഹകരിക്കുമെന്നാണ് വിവരം. നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വവും ഉടന്‍ തിയറ്ററുകളിലെത്തും.
ബി.ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി ചിത്രം ഒരു യഥാര്‍ഥ സംഭവ കഥയാണെന്നാണ് വിവരം. മാര്‍ച്ച് ആദ്യ വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…