Nadirshah and Dileep
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ. ദൈവം വലിയവനാണ് എന്ന് നാദിര്‍ഷാ ഫെയ്സ്ബുക്കില്‍ കുറിച്ചു. ദിലീപ് കേസ് പരാമര്‍ശിക്കാതെയാണ് പ്രതികരണം.
ഹൈക്കോടതിയാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു.
Dileep
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍ നടനെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിനായി ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം എത്തുകയും ചെയ്തു. എന്നാല്‍, മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധി വന്നതോടെ സംഘം ദിലീപിന്റെ വീടിനു മുന്നില്‍ നിന്ന് തിരിച്ചുപോയി.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്സ്റ്റഗ്രാമിലാണ് താരം…