Categories: Gossips

ശ്രീനിവാസനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ? അന്ന് മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ

ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ശ്രീനിവാസന്റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ഇടയ്‌ക്കെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. സ്രീനിവാസന്‍ പരോക്ഷമായി മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍, മോഹന്‍ലാല്‍ അപ്പോഴെല്ലാം നിശബ്ദനായിരുന്നു.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചത്. ഈ സിനിമ മോഹന്‍ലാലിനെ പരിഹസിക്കുന്നതാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയതിനേയും ആനക്കൊമ്പ് കേസിനേയും ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പണ്ട് കൈരളി ടിവിയിലെ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്.

Mohanlal and Sreenivasan

സരോജ്കുമാര്‍ എന്ന സിനിമ ശ്രീനിവാസന്‍ മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. താന്‍ ഇക്കാര്യത്തെ കുറിച്ച് ശ്രീനിവാസനോട് സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ചുള്ള സിനിമയല്ലെന്ന് ഞാന്‍ വിശ്വസിച്ചാല്‍ കാര്യം തീര്‍ന്നില്ലേ. എന്നെ കുറിച്ച് സിനിമ ചെയ്ത് വലിയ ആളാവേണ്ട ആവശ്യമൊന്നും ശ്രീനിവാസനില്ല. നല്ലൊരു കഥ വന്നാല്‍ ഇനിയും ശ്രീനിവാസനൊപ്പം അഭിനയിക്കും. അദ്ദേഹത്തോട് തന്റെ ഭാഗത്തുനിന്ന് അനിഷ്ടമൊന്നും ഇല്ലെന്നും ഈ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

10 minutes ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

11 minutes ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

11 minutes ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

11 minutes ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago