Categories: Gossips

മദ്യപാനത്തോട് പ്രത്യേക ഭ്രമം, നന്നായി പുകവലിക്കും; അന്ന് അമ്മയുടെ വാക്കുകള്‍ ജഗതിയെ സ്വാധീനിച്ചു, പുകവലി നിര്‍ത്തി

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ ജഗതി പിന്നീട് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്. ജഗതി വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഇപ്പോഴും. ജഗതിയുടെ പഴയ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. തനിക്കുണ്ടായിരുന്ന ദുശീലങ്ങളെ കുറിച്ച് ജഗതി പണ്ട് കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.

ഫ്രീ ടൈം കിട്ടിയാല്‍ തനിച്ചിരുന്ന് രണ്ട് പെഗ് അടിക്കുന്നതാണ് തന്റെ ഏറ്റവും വലിയ ഭ്രമമെന്ന് ജഗതി പറയുന്നു. നന്നായി പുകവലിച്ചിരുന്നു. പിന്നീട് അമ്മ നല്‍കിയ ഉപദേശം കേട്ടാണ് പുകവലി നിര്‍ത്തിയതെന്നും ജഗതി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Jagathy

ഡിഗ്രി കഴിഞ്ഞ സമയത്താണ് താന്‍ പുകവലി തുടങ്ങിയതെന്ന് ജഗതി പറയുന്നു. പിന്നീട് ശബ്ദത്തിനു പ്രശ്നം വന്നു തുടങ്ങിയപ്പോള്‍ തനിക്ക് തന്നെ പുകവലി പ്രശ്നമായി തോന്നി തുടങ്ങിയെന്നും ജഗതി പറഞ്ഞു. മകന്‍ പുകവലിക്കുന്നത് കണ്ട് ജഗതിയുടെ അമ്മ എപ്പോഴും ഉപദേശം നല്‍കിയിരുന്നു. ‘എടാ, ഒരു കലാകാരന്‍ എന്ന് പറയുമ്പോള്‍ നിന്റെ ശബ്ദം, നിന്റെ മുഖം, നിന്റെ ആരോഗ്യം ഇതൊക്കെയാണ് ഏറെ പ്രധാനപ്പെട്ടത്. അതിന് ഹാനികരമാകുന്നതൊന്നും നീ ചെയ്യരുത്,’ എന്നാണ് അമ്മ തന്നോട് പറഞ്ഞിരുന്നതെന്ന് ജഗതി ഓര്‍ക്കുന്നു. അമ്മയുടെ ഉപദേശത്തിനു ശേഷവും താന്‍ സിഗരറ്റ് വലി തുടര്‍ന്നതായി ജഗതി പറയുന്നു. പിന്നീട് ഏതാണ്ട് രണ്ട് വര്‍ഷം പുകവലി തുടര്‍ന്നെന്നും അതിനുശേഷമാണ് വലി നിര്‍ത്തിയതെന്നും ജഗതി പറഞ്ഞു.

ചില സമയത്ത് ഞാന്‍ മൂക്കില്‍ പൊടി വലിക്കും. ചിലപ്പോള്‍ പാക്ക് കഴിക്കും. ചില സമയത്ത് മുറുക്കും. തലയ്ക്ക് ഒരു പെരുപ്പ് കിട്ടാന്‍ വേണ്ടിയാണ് മുറുക്കുന്നത്. മുറുക്കി മുറുക്കി പല്ലും നാക്കുമെല്ലാം ചുമന്ന് തുടങ്ങി. പല്ലും നാക്കുമെല്ലാം ചുവന്ന് ഇപ്പോള്‍ ഡ്രാക്കുളയുടെ പോലെ ഉണ്ട് കാണാന്‍ എന്നാണ് അമ്മ ആ സമയത്ത് തന്നോട് പറഞ്ഞിരുന്നതെന്നും ജഗതി ഓര്‍ക്കുന്നു.

 

 

 

അനില മൂര്‍ത്തി

Recent Posts

സാരികള്‍ക്ക് വലിയ വില; അഹാനയ്ക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

7 hours ago

സിനിമകള്‍ കുറവ്, ആംഡംബരം ജീവിതം നയിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

7 hours ago

വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

7 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ ഗ്ലാമറസായി മഡോണ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago