Shah Rukh Khan
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് വ്യാജ പ്രചാരണം. ലതയുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിലെ ചില രംഗങ്ങള്‍ അടര്‍ത്തിയെടുത്താണ് ഷാരൂഖ് ഭൗതിക ശരീരത്തില്‍ തുപ്പിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത്.
ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന സിവാജി പാര്‍ക്കിലെത്തിയാണ് ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയായ ദുആ ചെയ്യുകയായിരുന്നു. ഇതിനെയാണ് തുപ്പി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. സംഘപരിവാര്‍ അനുകൂല പേജുകളും പ്രൊഫൈലുകളുമാണ് ഷാരൂഖ് ഖാനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നത്.
Lata Mangeshkar
ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയും താരത്തിനൊപ്പമുണ്ടായിരുന്നു. പൂജ കൈ കൂപ്പി പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് ഷാരൂഖ് മുസ്ലിം പ്രാര്‍ത്ഥനാ രീതിയായ ദുആ ചെയ്യുകയാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…