Pranav Mohanlal and Dulquer Salmaan
മലയാളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരപുത്രന്‍മാരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. താരപുത്രന്‍മാര്‍ എന്ന ലേബലിലാണ് ഇരുവരും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ രണ്ട് പേര്‍ക്കും സാധിച്ചു. കുറുപ്പിന്റെ വിജയത്തോടെ ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട സൂപ്പര്‍താരമായപ്പോള്‍ ഹൃദയം ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നു.
താരപുത്രന്‍മാരുടെ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. ഇരുവരും ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്ര രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് അറിയുമോ?
Pranav Mohanlal and Dulquer Salmaan (Childhood Photo)
ദുല്‍ഖര്‍ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി. അതുകൊണ്ട് തന്നെ പ്രണവിനേക്കാള്‍ താരമൂല്യവും ദുല്‍ഖറിനുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ ഇപ്പോള്‍ മൂന്നര കോടി മുതല്‍ ഏഴ് കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
തുടക്കക്കാരന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ പ്രണവിന്റെ പ്രതിഫലം ആരാധകരെ ഞെട്ടിക്കുന്നതാണ്. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ പ്രതിഫലം അതിവേഗം ഉയര്‍ന്നതായാണ് വിവരം. രണ്ട് കോടി മുതല്‍ നാല് കോടി വരെയാണ് പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…