Categories: Gossips

താടി ഉപേക്ഷിക്കാതെ ലാലേട്ടന്‍; ആറാട്ടിലും ബ്രോ ഡാഡി ലുക്ക്, കാരണം ഇതാണ്

ബ്രോ ഡാഡി ലുക്കിനെ അനുസ്മരിപ്പിച്ച് വീണ്ടും മോഹന്‍ലാല്‍. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിലും താടി വച്ചുള്ള മോഹന്‍ലാലിനെയാണ് ആരാധകര്‍ കാണുന്നത്. സിനിമയുടെ ട്രെയ്ലര്‍ ഇന്നലെ പുറത്തിറങ്ങി. ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി തന്നെയാണല്ലോ ആറാട്ടിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ട്രെയ്ലറിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ ലുക്കില്‍ ഒരു മാറ്റവുമില്ലെന്ന് മറ്റ് ചിലരും കമന്റ് ചെയ്തിട്ടുണ്ട്.

താടി ഇല്ലാതെ അഭിനയിക്കാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ആറാട്ടില്‍ താടിയില്ലാത്ത ലുക്കാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് മോഹന്‍ലാലിന്റെ താല്‍പര്യം പരിഗണിച്ചാണ് താടിയുള്ള ലുക്ക് മതിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഒടിയന് ശേഷമുള്ള സിനിമകളില്‍ താടി ഉപേക്ഷിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദൃശ്യം 2 വില്‍ അടക്കം താടി വയ്ക്കാതെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, തനിക്ക് താടി വേണമെന്ന് മോഹന്‍ലാല്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.

വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വമ്പന്‍ ഗെറ്റപ്പ് ചേഞ്ചാണ് വരുത്തിയിരുന്നത്. ശരീരഭാരം കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിരുന്നു. ഇക്കാലയളവില്‍ മോഹന്‍ലാല്‍ വിദേശത്ത് പോയി ബോട്ടോക്സ് ഇഞ്ചക്ഷന്‍ എടുത്തതായും വാര്‍ത്തകളുണ്ട്. മുഖത്ത് നിരവധി മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയായിരുന്നു ബോട്ടോക്സ് ഇഞ്ചക്ഷന്‍ സ്വീകരിച്ചത്.

Mohanlal-Aaraattu

എന്നാല്‍, ബോട്ടോക്സ് മോഹന്‍ലാലിന് തിരിച്ചടിയായി. താരത്തിന്റെ മുഖത്തെ മാംസപേശികളെ ഈ ഇഞ്ചക്ഷന്‍ സാരമായി ബാധിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുഖം ഉപയോഗിച്ച് സൂക്ഷമമായി പോലും അഭിനയിക്കാന്‍ സാധിച്ചിരുന്ന മോഹന്‍ലാലിന് ഇപ്പോള്‍ അത് സാധിക്കാതെയായി.

ബോട്ടോക്സ് ഇഞ്ചക്ഷന് ശേഷമുള്ള പല സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച് അഭിനയിച്ചത് ഇക്കാരണത്താലാണ്. ജീത്തു ജോസഫ് ചിത്രം ദൃശ്യം-2 വില്‍ താടി ഇല്ലാതെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി അഭിനയിക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പോലെയുള്ള ഗെറ്റപ്പ് തന്നെ മതിയെന്ന് സംവിധായകനും തീരുമാനിച്ചിരുന്നു. എന്നാല്‍, താടി വച്ച് അഭിനയിക്കുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ തന്നെ അഭിപ്രായപ്പെടുകയായിരുന്നു. ഒടിയന് ശേഷമുള്ള മിക്ക സിനിമകളിലും മോഹന്‍ലാല്‍ താടി വച്ചിരുന്നു. ഇതില്‍ പല സിനിമകളിലും താടിയില്ലാത്ത മോഹന്‍ലാലിനെയാണ് സംവിധായകന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ ആവശ്യപ്രകാരം കഥാപാത്രങ്ങള്‍ക്ക് താടി നല്‍കുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago