Dileep and Kavya Madhavan
മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ദിലീപ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം മലയാള സിനിമയുടെ ബോക്‌സ്ഓഫീസിനെ ഒരുകാലത്ത് ചലിപ്പിച്ചിരുന്നത് ദിലീപാണ്. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ഭാവന, നവ്യ നായര്‍, മീര ജാസ്മിന്‍ തുടങ്ങി നിരവധി താരങ്ങള്‍ ദിലീപിന്റെ നയികമാരായി അഭിനയിച്ചിട്ടുണ്ട്. അതില്‍ ജനപ്രിയ നായകന് ഏറ്റവും അനുയോജ്യരായ നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം.
1. ദിലീപ്-കാവ്യ മാധ്യവന്‍
മലയാള സിനിമയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താരജോഡികളാണ് ദിലീപ്-കാവ്യ മാധവന്‍. ഇരുവരും തമ്മില്‍ 16 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരുവരുടേയും സിനിമകള്‍ കണ്ടാല്‍ പ്രേക്ഷകന് ആ വ്യത്യാസം തോന്നില്ല. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയാകുന്നത്. പിന്നീട് തെങ്കാശിപ്പട്ടണം, തിളക്കം, കൊച്ചിരാജാവ്, മീശമാധവന്‍, റണ്‍വെ, ലയണ്‍, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, പാപ്പീ അപ്പച്ചാ, പെരുമഴക്കാലം, ചക്കരമുത്ത്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇതില്‍ മിക്ക സിനിമകളും തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. പില്‍ക്കാലത്ത് കാവ്യ ദിലീപിന്റെ ജീവിതസഖിയുമായി.
2. ദിലീപ്-മഞ്ജു വാര്യര്‍
ഒറ്റ സിനിമ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട കോംബിനേഷനാണ് ദിലീപ്-മഞ്ജു വാര്യര്‍. സല്ലാപത്തിലാണ് ഇരുവരും ആദ്യമായി നായികാ നായകന്‍മാരായി അഭിനയിച്ചത്. പിന്നീട് ഈ പുഴയും കടന്ന് എന്ന സിനിമയിലും മലയാളികളുടെ ഇഷ്ട ജോഡികളായി. ഈ സിനിമകളിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നത്. പിന്നീട് വിവാഹമോചിതരായി.
3. ദിലീപ്-നവ്യ നായര്‍
ദിലീപ്-നവ്യ നായര്‍ കൂട്ടുകെട്ടും മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ടു. കല്ല്യാണരാമനിലൂടെയാണ് ഇരുവരും കൂടുതല്‍ ആഘോഷിക്കപ്പെട്ടത്. പാണ്ടിപ്പട, ഗ്രാമഫോണ്‍, കുഞ്ഞിക്കൂനന്‍, ഈ പട്ടണത്തില്‍ സുന്ദരന്‍, മഴത്തുള്ളിക്കിലുക്കം എന്നീ സിനിനകളിലും ദിലീപിന്റെ നായികയായി നവ്യ നായര്‍ എത്തി.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…