Categories: Gossips

സുരേഷ് കുമാര്‍-മേനക വിവാഹത്തെ മമ്മൂട്ടി എതിര്‍ത്തു; കാരണം ഇതാണ്

എണ്‍പതുകളില്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി മേനക. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മേനക അഭിനയിച്ചു. സംവിധായകനും നിര്‍മാതാവുമായ സുരേഷ് കുമാര്‍ ആണ് മേനകയുടെ ജീവിതപങ്കാളി. സിനിമ സെറ്റുകളിലെ സൗഹൃദം പ്രണയമാകുകയും പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ഇരുവരുടെയും പ്രണയത്തെ സിനിമയ്ക്കുള്ളില്‍ തന്നെ നിരവധി പേര്‍ എതിര്‍ത്തിരുന്നു. ആ പ്രായത്തില്‍ ഇരുവര്‍ക്കും പക്വത കുറവായിരുന്നു എന്നാണ് എതിര്‍ക്കുന്നവരെല്ലാം ചൂണ്ടിക്കാട്ടിയത്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് ഒടുവില്‍ സുരേഷ് കുമാര്‍ മേനകയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.

മേനക-സുരേഷ് കുമാര്‍ ബന്ധത്തോട് മമ്മൂട്ടിക്ക് തീരെ താല്‍പര്യമില്ലായിരുന്നു. സുരേഷ് കുമാറുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് അകലാന്‍ മേനകയോട് മമ്മൂട്ടി പറഞ്ഞിരുന്നത്രേ ! മേനക തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

Mammootty and Menakha

‘ഒന്നും മിണ്ടാത്ത ഭാര്യയുടെ ക്ലൈമാക്സ് സീന്‍ ഷൂട്ടിങ് നടക്കുകയാണ്. അപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. ദേ, മേനകയുടെ സുരേഷ് വിളിക്കുന്നു എന്ന് താഴെ നിന്ന് ഒരാള്‍ വന്നു പറഞ്ഞു. ചെന്ന് സംസാരിച്ചിട്ട് വാ എന്നു പറഞ്ഞു. ഞാന്‍ താഴെ പോയി ഫോണില്‍ സംസാരിച്ചു. തിരിച്ചുവന്നപ്പോള്‍ മമ്മൂക്ക എന്നോട് ചോദിച്ചു, ‘ആരാ വിളിച്ചത് അവന്‍ ആണോ? ‘ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യാന്‍ മമ്മൂക്ക മേക്കപ്പ് ഇട്ട് ഇരിക്കുകയായിരുന്നു. ഞാനപ്പോള്‍ മമ്മൂക്കയോട് ‘ഒന്ന് മിണ്ടാതിരി മമ്മൂക്ക, അഭിനയിച്ചാല്‍ പോരേ,’ എന്ന് തിരിച്ചുപറഞ്ഞു. അപ്പോള്‍ മമ്മൂക്ക എന്നെ ഉപദേശിച്ചു. ‘ഞാന്‍ ഒരു കാര്യം പറയാം കൊച്ചേ, നിന്നെ എനിക്ക് അറിയാം..നിന്റെ കുടുംബത്തിനെയും അറിയാം. അവനെയും അവന്റെ കുടുംബത്തേയും എനിക്ക് അറിയാം. പക്ഷേ, ഇത് ശരിയാകില്ല. കെട്ടിയാല്‍ രണ്ടാമത്തെ ദിവസം നിങ്ങള്‍ തെറ്റി പിരിയും. അതുകൊണ്ട് വേണ്ട. ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടിയാ പറയുന്നത്,’ എന്നൊക്കെ മമ്മൂക്ക എന്നോട് പറഞ്ഞു. നോക്കിക്കോ, മമ്മൂക്ക ഞങ്ങള്‍ നന്നായി ജീവിച്ചുകാണിച്ചുതരാം എന്ന് ഞാന്‍ മമ്മൂക്കയോട് തിരിച്ചും പറഞ്ഞു. പിന്നെ അദ്ദേഹം ഒന്നും മിണ്ടിയില്ല,’ മേനക പറഞ്ഞു.

എന്നാല്‍, മമ്മൂക്ക തങ്ങളുടെ നല്ല ജീവിതം ആലോചിച്ചാണ് അന്ന് അങ്ങനെ പറഞ്ഞതെന്നും മേനക പറയുന്നു. ആ പ്രായത്തില്‍ തനിക്ക് കുട്ടിക്കളി കൂടുതലായിരുന്നെന്ന് മേനക സമ്മതിക്കുന്നു. ആ സമയത്ത് താന്‍ വേറൊരു രീതിയിലുള്ള പോക്കായിരുന്നെന്നും മമ്മൂക്ക മേനകയോട് അങ്ങനെ പറഞ്ഞതില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും സുരേഷ് കുമാറും പറഞ്ഞു. പ്രായത്തിന്റെ ഒരു പക്വത കുറവായിരുന്നെന്നാണ് സുരേഷ് കുമാര്‍ സ്വയം വിശേഷിപ്പിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

6 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

8 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago