മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റം. അതിനുശേഷം തമിഴിലും ബോളിവുഡിലുമായി ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. ചാര്‍ലി (ചാര്‍ലി)
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലെ ചാര്‍ലി എന്ന കേന്ദ്ര കഥാപാത്രത്തെ അനായാസമായാണ് ദുല്‍ഖര്‍ പകര്‍ന്നാടിയത്. മോഡേണ്‍ സൂഫിസത്തിന്റെ ഉദാഹരണമായി ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രം നിറഞ്ഞാടി. ചാര്‍ലിയിലെ പ്രകടനത്തിനു ദുല്‍ഖര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.
2. ഫൈസി (ഉസ്താദ് ഹോട്ടല്‍)
ദുല്‍ഖറിന്റെ കരിയറിന് ബ്രേക്ക് നല്‍കിയ കഥാപാത്രമാണ് ഉസ്താദ് ഹോട്ടലിലെ ഫൈസി. തിലകനൊപ്പമുള്ള ദുല്‍ഖറിന്റെ കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്‍വര്‍ റഷീദാണ് ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തത്.
3. ലാലു (സെക്കന്റ് ഷോ)
ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് ദുല്‍ഖര്‍ നടത്തിയത്. വൈകാരിക നിമിഷങ്ങളെയെല്ലാം ദുല്‍ഖര്‍ തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ അവതരിപ്പിച്ചു.
4. കൃഷ്ണന്‍ (കമ്മട്ടിപ്പാടം)
സൗഹൃദത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറഞ്ഞ കമ്മട്ടിപ്പാടം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.
5. അര്‍ജുന്‍ (ബാംഗ്ലൂര്‍ ഡേയ്‌സ്)
അര്‍ജുന്‍ എന്ന ബൈക്ക് റേസറുടെ ജീവിതത്തെ തന്റെ കഥാപാത്രത്തിലൂടെ അവിസ്മരണീയമാക്കാന്‍ ദുല്‍ഖറിന് സാധിച്ചു. അനാഥത്വത്തിന്റെ ആത്മസംഘര്‍ഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖറിന് സാധിച്ചു. അഞ്ജലി മേനോനാണ് സിനിമ സംവിധാനം ചെയ്തത്.
ആഷിക് അബു ചിത്രമായ റൈഫിള്‍ ക്ലബ്ബ് ഡിസംബര്‍…
വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തി തിയേറ്ററുകളില്‍…
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്ന ജൂനിയര്‍…
നസ്രിയ നസീം, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന…