Categories: latest news

മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് നായിക നടിമാര്‍ ആരൊക്കെ?

ഒട്ടേറെ മികച്ച അഭിനേതാക്കളുള്ള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് നായിക നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം

1. ഉര്‍വശി

മലയാളത്തിലെ ഏറ്റവും മികച്ച നായിക നടിയാണ് ഉര്‍വശി. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണ നേടി ചരിത്രം കുറിച്ച താരമാണ് ഉര്‍വശി. ഇതില്‍ 1989, 1990, 1991 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണയും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2005 ല്‍ അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിലൂടെ ദേശീയ അവാര്‍ഡും ഉര്‍വശി കരസ്ഥമാക്കി. മലയാളത്തില്‍ ഇത്രയും വ്യത്യസ്തമായ നായിക കഥാപാത്രങ്ങള്‍ ചെയ്ത മറ്റൊരു നടിയില്ല. ഹാസ്യരംഗങ്ങളില്‍ സൂപ്പര്‍താരങ്ങളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് പല സിനിമകളിലും ഉര്‍വശിയുടേത്.

2. ശോഭന

മണിച്ചിത്രത്താഴിലൂടെ മലയാളികളെ ഞെട്ടിച്ച അഭിനേത്രിയാണ് ശോഭന. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ശോഭന അഭിനയിച്ചു. മണിച്ചിത്രത്താഴിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. തമിഴിലും ശോഭന ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തു.

3. മഞ്ജു വാര്യര്‍

Manju Warrier

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ മഞ്ജു മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നു. വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളാണ് മഞ്ജുവിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനു 1999 ല്‍ ദേശീയ ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മഞ്ജുവിന് കിട്ടിയിട്ടുണ്ട്.

4. രേവതി

Revathy

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നടിയാണ് രേവതി. മോഹന്‍ലാല്‍, ജഗതി എന്നിവര്‍ക്കൊപ്പം കിലുക്കത്തില്‍ മത്സരിച്ചഭിനയിച്ച രേവതിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. മലയാളത്തിനു പുറമേ തമിഴിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തു.

5. പാര്‍വതി

Parvathy

2010 ന് ശേഷം മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി. മലയാളത്തിനു പുറമേ തമിഴിലും പാര്‍വതി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

18 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

18 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

18 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

18 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

18 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

18 hours ago