Categories: latest news

ദിലീപിന്റെ അഞ്ച് അണ്ടര്‍റേറ്റഡ് സിനിമകള്‍

കോമഡി കഥാപാത്രങ്ങളിലൂടെയാണ് ദിലീപ് മലയാളികള്‍ക്കിടയില്‍ ജനപ്രിയ നായകനായത്. എന്നാല്‍, വളരെ ഗൗരവമുള്ള കഥാപാത്രങ്ങളിലൂടേയും ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ദിലീപിന്റെ അഞ്ച് അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. കഥാവശേഷന്‍

ദിലീപിന്റെ ഏറ്റവും അണ്ടര്‍റേറ്റഡ് കഥാപാത്രമാണ് കഥാവശേഷന്‍ സിനിമയിലെ ഗോപിനാഥ മേനോന്‍. ടി.വി.ചന്ദ്രനാണ് കഥാവശേഷന്‍ സംവിധാനം ചെയ്തത്.

2. അരികെ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന സിനിമയില്‍ ശാന്തനു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഗവേഷകനായാണ് ദിലീപ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. വൈകാരിക രംഗങ്ങള്‍ അടക്കം കയ്യടക്കത്തോടെ അവതരിപ്പിച്ച ദിലീപിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Dileep

3. Love 24*7

രൂപേഷ് നമ്പ്യാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷമാണ് Love 24*7 എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. ശ്രീബാല കെ.മേനോന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ ഹിറ്റായില്ലെങ്കിലും ദിലീപിന്റെ നായകവേഷം മികച്ചതായിരുന്നു.

4. കല്‍ക്കട്ട ന്യൂസ്

അജിത് തോമസ് എന്ന കഥാപാത്രത്തെയാണ് കല്‍ക്കട്ട ന്യൂസില്‍ ദിലീപ് അവതരിപ്പിച്ചത്. വളരെ സറ്റിലായ രീതിയിലാണ് ഈ കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചത്.

5. ലൈഫ് ഓഫ് ജോസൂട്ടി

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ നിഷ്‌കളങ്കനും തനി നാട്ടിന്‍പുറത്തുകാരനുമായ ജോസൂട്ടിയെയാണ് ദിലീപ് അവതരിപ്പിച്ചത്. തിയറ്ററുകളില്‍ ശരാശരി വിജയം നേടിയ ചിത്രം ദിലീപിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

15 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago