Categories: latest news

ചേട്ടന്റെ സിനിമ കണ്ട് വിസ്മയ; അതിസുന്ദരമെന്ന് താരപുത്രി

ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹൃദയം’ കണ്ട് വിസ്മയ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാന്‍ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

‘ഒടുവില്‍ ഞാന്‍ ഹൃദയം കണ്ടു. പറയാന്‍ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നില്‍ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമാകും. അഭിമാനം തോന്നുന്നു’, എന്നാണ് വിസ്മയയുടെ വാക്കുകള്‍.

Pranav Mohanlal

അതേസമയം, 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന നേട്ടം ഹൃദയത്തിനു സ്വന്തം. ആഗോള തലത്തില്‍ ചിത്രം 25 കോടി പിന്നിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൃദയം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 13.84 കോടി കളക്ഷന്‍ നേടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ജിസിസി/യുഎഇയില്‍ നിന്നായി പടം എട്ട് കോളിയോളം നേടിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഹൃദയം സൂപ്പര്‍ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. രണ്ട് കോടിയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം. മാത്രമല്ല ഹൃദയത്തിനു ശേഷം പ്രണവിനെ തേടി നിരവധി വമ്പന്‍ ഓഫറുകള്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവിനെ കൂടാതെ കല്ല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകളെല്ലാം ഇതിനോടകം സൂപ്പര്‍ഹിറ്റായി.

 

 

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

6 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

13 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

13 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

13 hours ago