Mammootty and lalu Alex
ബ്രോ ഡാഡി കണ്ട് മമ്മൂട്ടി തന്നെ പ്രശംസിച്ചെന്ന് നടന്‍ ലാലു അലക്‌സ്. ബ്രോ ഡാഡിയില്‍ നിര്‍ണായക വേഷമാണ് ലാലു അലക്‌സ് അവതരിപ്പിച്ചത്. സിനിമ ഇറങ്ങിയ ശേഷം ‘കേട്ടു, കാണും’ എന്ന് പറഞ്ഞ് മമ്മൂട്ടി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. പിന്നീട് സിനിമ കണ്ട ശേഷം വീണ്ടും മമ്മൂട്ടി മെസേജ് അയക്കുകയായിരുന്നെന്നും ലാലു അലക്‌സ് പറഞ്ഞു.
സിനിമ കണ്ട ശേഷം ‘തകര്‍ത്തു’ എന്നാണ് മമ്മൂട്ടി മെസേജ് അയച്ചത്. അപ്പോള്‍ അങ്ങോട്ട് തിരിച്ചു വിളിച്ചു. കുറേ നേരം ഫോണില്‍ സംസാരിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ലാലു അലക്‌സ് പറഞ്ഞു.
Lalu Alex
അതിഗംഭീരം എന്നാണ് മോഹന്‍ലാല്‍ ബ്രോ ഡാഡി കണ്ട ശേഷം തന്നോട് പറഞ്ഞതെന്നും ലാലു അലക്‌സ് ദ് ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിക്കും മോഹന്‍ലാലിനും തന്നോട് ഇപ്പോഴും പഴയ സൗഹൃദമുണ്ടെന്നും എന്നാല്‍ താനാണ് ഇവരില്‍ നിന്ന് ഗ്യാപ്പിടുന്നതെന്നും ലാലു അലക്‌സ് പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…