Categories: Gossips

മമ്മൂട്ടി, പ്രേം നസീര്‍, ദിലീപ്; ഈ താരങ്ങളുടെ യഥാര്‍ഥ പേര് അറിയുമോ?

സിനിമയിലെത്തിയ ശേഷം പേര് മാറ്റിയ ഒട്ടേറെ മലയാളി താരങ്ങള്‍ ഉണ്ട്. അതില്‍ മമ്മൂട്ടി മുതല്‍ നവ്യ നായര്‍ വരെയുണ്ട്. പ്രമുഖ താരങ്ങളുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയാം.

1. മമ്മൂട്ടി

മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്നാണ് മമ്മൂട്ടിയുടെ യഥാര്‍ഥ പേര്. സിനിമയില്‍ സജീവമായ ശേഷമാണ് താരം മമ്മൂട്ടി എന്ന പേര് സ്വീകരിച്ചത്.

2. ദിലീപ്

ഗോപാലകൃഷ്ണന്‍ എന്നാണ് ദിലീപിന്റെ യഥാര്‍ഥ പേര്. കലാഭവന്‍ ഗ്രൂപ്പിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. സിനിമയിലെത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്.

3.പ്രേം നസീര്‍

അബ്ദുള്‍ ഖാദര്‍ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1952 ല്‍ വിശപ്പിന്റെ വിളി എന്ന രണ്ടാം സിനിമയിലാണ് പ്രേം നസീര്‍ എന്ന പേര് സ്വീകരിച്ചത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് പ്രേം നസീര്‍ എന്ന പേര് നിര്‍ദേശിച്ചത്.

4. രേവതി

ആശ കുട്ടി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ഭാരതിരാജയാണ് രേവതി എന്ന പേര് നിര്‍ദേശിച്ചത്. ആശ കുട്ടി എന്ന പേര് ഒരു നടിക്ക് ചേരില്ല എന്നു പറഞ്ഞാണ് വിഖ്യാത സംവിധായകനായ ഭാരതിരാജ രേവതി എന്ന പേര് നല്‍കിയത്.

5. ഷീല

ക്ലാര എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ക്ലാര എന്ന പേര് സിനിമാ നടിക്ക് ചേരില്ലെന്ന് പറഞ്ഞ് താരം തന്നെയാണ് പേര് മാറ്റിയത്.

Urvashi

6. ഉര്‍വശി

കവിത രഞ്ജിനിയാണ് പിന്നീട് ഉര്‍വശി ആയത്. ഏതാനും സംവിധായകരുടെ നിര്‍ദേശ പ്രകാരമാണ് കവിത രഞ്ജിനി എന്ന പേര് മാറ്റിയത്.

7. പാര്‍വതി

അശ്വതി കുറുപ്പാണ് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടി പാര്‍വതിയായത്.

അനില മൂര്‍ത്തി

Recent Posts

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

35 minutes ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

കിടിലന്‍ പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹ. ഇന്‍സ്റ്റഗ്രാമിലാണ്…

45 minutes ago

സാരിയില്‍ അതിസുന്ദരിയായി അഹാന കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

52 minutes ago

കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

22 hours ago

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

22 hours ago