Categories: latest news

സുരേഷ് ഗോപിയുടെ അഞ്ച് അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് സുരേഷ് ഗോപിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാസ് കഥാപാത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി ആരാധകരെ ഞെട്ടിച്ചിട്ടുള്ളതെങ്കിലും ചില ക്ലാസ് പെര്‍ഫോമന്‍സുകളും താരം നടത്തിയിട്ടുണ്ട്. എന്നാല്‍, അതില്‍ പലതും വലിയ രീതിയില്‍ മലയാളികള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സുരേഷ് ഗോപിയുടെ അത്തരത്തിലുള്ള അഞ്ച് അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

1. കളിയാട്ടം

സുരേഷ് ഗോപിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍ കാരണമായത് കളിയാട്ടത്തിലെ ഗംഭീര പ്രകടനമാണ്. ജയരാജ് സംവിധാനം ചെയ്ത് 1997 ല്‍ റിലീസ് ചെയ്ത ചിത്രമാണ് കളിയാട്ടം. കണ്ണന്‍ പെരുമലയം എന്ന കഥാപാത്രത്തെ ക്ലാസിക് പെര്‍ഫോമന്‍സ് കൊണ്ട് സുരേഷ് ഗോപി അവിസ്മരണീയമാക്കി.

2. മണിച്ചിത്രത്താഴ്

മോഹന്‍ലാലിന്റേയും ശോഭനയുടേയും മികച്ച പെര്‍ഫോമന്‍സിനിടയില്‍ പലരും ചര്‍ച്ച ചെയ്യാതെ പോകുന്ന കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയുടെ നഗുലന്‍. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ വളരെ മികച്ച പ്രകടനമായിരുന്നു സുരേഷ് ഗോപിയുടേത്.

3. തെങ്കാശിപ്പട്ടണം

സുരേഷ് ഗോപി അടിമുടി അഴിഞ്ഞാടിയ ചിത്രം. മാസും ക്ലാസും ഹാസ്യവും എല്ലാം സുരേഷ് ഗോപിയുടെ കൈയില്‍ ഭദ്രമായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

Kaaval – Suresh Gopi

4. സമ്മര്‍ ഇന്‍ ബത്‌ലഹേം

സുരേഷ് ഗോപിയുടെ ക്ലാസ് പെര്‍ഫോമന്‍സുകളില്‍ മറ്റൊന്ന്. അനാഥനാണെങ്കിലും പണം കൊണ്ടും സ്നേഹം കൊണ്ടും സമ്പന്നനായ ഡെന്നീസ് എന്ന കഥാപാത്രമായിട്ടാണ് സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തില്‍ സുരേഷ് ഗോപി എത്തിയത്. ഇതില്‍ ആക്ഷനും മാസും ഒന്നും ഉണ്ടായിട്ടില്ല. ഇമോഷന്‍ രംഗങ്ങളും തനിക്ക് വഴങ്ങും എന്ന് സുരേഷ് ഗോപി ഈ സിബി മലയില്‍ ചിത്രത്തിലൂടെ തെളിയിച്ചു

5. ഇന്നലെ

പത്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെ എന്ന സിനിമയില്‍ ജയറാമും ശോഭനയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കിലും പ്രേക്ഷകന്റെ ഉള്ള് നോവിച്ച് കടന്നുപോയ കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടെ ഡോ.നരേന്ദ്രന്‍. ക്ലൈമാക്‌സിലെ സുരേഷ് ഗോപിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

31 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

35 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

39 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago