Heera Rajagopal
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഹീര രാജഗോപാല്‍. 1995 ല്‍ റിലീസ് ചെയ്ത നിര്‍ണയം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ഹീര അഭിനയിച്ചിട്ടുണ്ട്. ഡോ.ആനി എന്ന കഥാപാത്രത്തെയാണ് നിര്‍ണയത്തില്‍ ഹീര അവതരിപ്പിച്ചത്. അതേവര്‍ഷം തന്നെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും ഹീര അഭിനയിച്ചു. ഈ രണ്ട് സിനിമകളിലൂടെയാണ് ഹീര മലയാളികള്‍ക്ക് സുപരിചിതയായത്.
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ഹീര അഭിനയിച്ചിട്ടുണ്ട്. 1971 ഡിസംബര്‍ 29 നാണ് ഹീരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ് കഴിഞ്ഞു. 1991 ല്‍ കതിര്‍ സംവിധാനം ചെയ്ത ഇദയം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.
Heera Rajagopal
1996 ല്‍ റിലീസ് ചെയ്ത കാതല്‍ കോട്ടൈ എന്ന സിനിമയില്‍ തല അജിത്ത് കുമാറിനൊപ്പം ഹീര അഭിനയിച്ചു. കാതല്‍ കോട്ടൈയുടെ സെറ്റില്‍ വച്ച് അജിത്തും ഹീരയും വളരെ അടുത്തു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഏതാനും വര്‍ഷങ്ങള്‍ ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്ന് അക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. 1998 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
ഹീരയുടെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മകള്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹീരയും അജിത്തിനോട് അകലം പാലിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തിയത്. പിന്നീട് അജിത്ത് ശാലിനിയെ വിവാഹം കഴിച്ചു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…