Mohanlal and Meera Vasudev
കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിത മുഖമാണ് നടി മീര വാസുദേവിന്റേത്. നേരത്തെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചും മീര ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലാണ് മീര മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. തന്മാത്രയിലെ മീരയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു.
മോഹന്‍ലാലും മീരയും തമ്മിലുള്ള തന്മാത്രയിലെ കിടപ്പറ രംഗങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. പൂര്‍ണ നഗ്നയായി ഒരു സീനില്‍ അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. മോഹന്‍ലാലും അങ്ങനെ പൂര്‍ണ നഗ്നനായാണ് ഈ സീനില്‍ അഭിനയിച്ചത്. ഇതേ കുറിച്ച് മീര പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
Mohanlal and Meera Vasudev in Thanmathra
മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്ന് മീര കൈരളിയിലെ ജെ.ബി ജഗ്ഷനിലാണ് പറഞ്ഞത്. ആ സീന്‍ ചെയ്തതില്‍ കുറ്റബോധമില്ല. വലിയൊരു പ്രൊഫൈലില്‍ നില്‍ക്കുന്ന താരമായിരുന്നിട്ട് കൂടി മോഹന്‍ലാല്‍ ആ സീനിനോട് ഓകെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു.
‘പക്ഷേ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകള്‍ ഒന്നും വേണ്ട, കുറച്ച് പേര്‍ മതി. അങ്ങനെ സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ഡയറക്ടര്‍ അടക്കം 7 പേര്‍ മാത്രമേ ആ റൂമില്‍ ഉണ്ടായിരുന്നുള്ളു.’ – മീര പറഞ്ഞു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…