Categories: Gossips

മോഹന്‍ലാലിനൊപ്പമുള്ള കിടപ്പറ രംഗം; ആ സീന്‍ ഷൂട്ട് ചെയ്തത് ഇങ്ങനെ, നടി മീര വാസുദേവ് പറയുന്നു

കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിത മുഖമാണ് നടി മീര വാസുദേവിന്റേത്. നേരത്തെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചും മീര ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലാണ് മീര മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. തന്മാത്രയിലെ മീരയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു.

മോഹന്‍ലാലും മീരയും തമ്മിലുള്ള തന്മാത്രയിലെ കിടപ്പറ രംഗങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. പൂര്‍ണ നഗ്നയായി ഒരു സീനില്‍ അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. മോഹന്‍ലാലും അങ്ങനെ പൂര്‍ണ നഗ്നനായാണ് ഈ സീനില്‍ അഭിനയിച്ചത്. ഇതേ കുറിച്ച് മീര പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

Mohanlal and Meera Vasudev in Thanmathra

മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്ന് മീര കൈരളിയിലെ ജെ.ബി ജഗ്ഷനിലാണ് പറഞ്ഞത്. ആ സീന്‍ ചെയ്തതില്‍ കുറ്റബോധമില്ല. വലിയൊരു പ്രൊഫൈലില്‍ നില്‍ക്കുന്ന താരമായിരുന്നിട്ട് കൂടി മോഹന്‍ലാല്‍ ആ സീനിനോട് ഓകെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു.

‘പക്ഷേ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകള്‍ ഒന്നും വേണ്ട, കുറച്ച് പേര്‍ മതി. അങ്ങനെ സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ഡയറക്ടര്‍ അടക്കം 7 പേര്‍ മാത്രമേ ആ റൂമില്‍ ഉണ്ടായിരുന്നുള്ളു.’ – മീര പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago