Mammootty
തന്റെ വ്യക്തി ജീവിതത്തില്‍ മമ്മൂട്ടിയെ ഏറെ ബുദ്ധിമുട്ടിച്ച ഒരു ദുശീലമായിരുന്നു പുകവലി. താരം തന്നെ ഇക്കാര്യം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്നാണ് മമ്മൂട്ടി പറയുന്നത്.
പുകവലി നിര്‍ത്താന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും എന്നാല്‍ കൂടുതല്‍ തവണയും നിരാശപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.
ഒടുവില്‍ 1992 ലാണ് മമ്മൂട്ടി പുകവലിക്ക് ഫുള്‍സ്റ്റോപ്പ് ഇടുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് താന്‍ അന്ന് പുകവലി നിര്‍ത്തിയതെന്ന് മമ്മൂട്ടി പറയുന്നു. പിന്നീട് ഏകദേശം ആറ് വര്‍ഷക്കാലം മമ്മൂട്ടി സിഗരറ്റ് തൊട്ടിട്ടില്ല.
Mammootty
എന്നാല്‍, ദ് കിങ് എന്ന സിനിമയില്‍ അഭിനയിച്ചതോടെ മമ്മൂട്ടി വീണ്ടും പുകവലി തുടങ്ങി. പിന്നീട് ആറ്-ഏഴ് മാസത്തോളം മമ്മൂട്ടി വീണ്ടും സിഗരറ്റ് വലിച്ചു. കിങ്ങില്‍ സിഗരറ്റ് ഉപയോഗിക്കുന്ന സീന്‍ ഒരുപാടുണ്ട്. ഇതാണ് വീണ്ടും പുകവലി തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു.
കിങ്ങിന് ശേഷം ആറ്-ഏഴ് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പുകവലി നിര്‍ത്തിയെന്നും പിന്നീട് പുകവലി എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും മമ്മൂട്ടി ഓര്‍ക്കുന്നു
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…