Jagathy Sreekumar
എത്ര തവണ കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത സിനിമയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-രേവതി ടീമിന്റെ കിലുക്കം. ജഗതി, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന കിലുക്കം വര്‍ഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കിലുക്കം ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് പ്രിയദര്‍ശന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രേവതിയും ജഗതിയുമാണ് ആ സംഭവത്തിലെ പ്രധാന ആളുകള്‍.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്നാണ് കിലുക്കത്തില്‍ ജഗതിയുടെ കഥാപാത്രം അറിയപ്പെടുന്നത്. വളരെ കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് അത്. ഷൂട്ടിങ്ങിനിടെ രേവതി ജഗതിയെ കല്ലുകൊണ്ട് എറിയുന്ന സീനുണ്ട്. രേവതി എറിയുമ്പോള്‍ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച് അഭിനയിച്ചെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ജഗതിയുടെ അര്‍പ്പണബോധം അത്രത്തോളമുണ്ടായിരുന്നെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
Jagathy, Revathy, Mohanlal (Kilukkam Film)
മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കിലുക്കം. രേവതിയും മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ചപ്പോള്‍ കിലുക്കം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…