Categories: Gossips

‘നിങ്ങള്‍ ഇത്ര ക്രൂരയാണോ?’; നടി രശ്മിക മന്ദാനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെ വാര്‍ത്തകളില്‍ നിറസാന്നിധ്യമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നടിക്കെതിരെ സോഷ്യല്‍ മീഡിയ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അതിനൊരു കാരണവുമുണ്ട്. വിശന്ന് വലഞ്ഞ് രണ്ട് കുട്ടികള്‍ രശ്മികയ്ക്ക് നേരെ കൈ നീട്ടുന്നതും എന്തെങ്കിലും തരണമെന്ന് യാചിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍, ആ കുട്ടികള്‍ക്ക് രശ്മിക ഒന്നും കൊടുക്കാത്തതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

രശ്മിക ഒരു റസ്‌റ്റോറന്റില്‍ നിന്ന് പുറത്ത് വരുന്നതാണ് വീഡിയോയില്‍ കാണുക. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക. പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു. എന്തെങ്കിലും കഴിക്കാനെങ്കിലും തരൂവെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Reshmika Mandana

രശ്മികയുടെ പ്രവൃത്തിയെ നിരവധി പേര്‍ ചോദ്യം ചെയ്തു. ആ കുട്ടികളോട് കുറച്ചെങ്കിലും മനുഷ്യത്തം കാണിച്ചു കൂടെ എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. ഇത്ര ക്രൂരയാണോ രശ്മികയെന്നും ആരാധകര്‍ ചോദിക്കുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

50 minutes ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

5 hours ago

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago