Prithviraj and Mammootty
പൃഥ്വിരാജിന്റെ കരിയറില്‍ നിര്‍ണായകമായ സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ്. മലയാളത്തില്‍ ഇറങ്ങിയ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ഏറ്റവും മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ ഒരെണ്ണം മെമ്മറീസ് ആയിരിക്കുമെന്ന് ഉറപ്പാണ്. തിയറ്ററുകളിലും മെമ്മറീസ് വന്‍ വിജയമായിരുന്നു.
സാം അലക്‌സ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് പൃഥ്വിരാജ് മെമ്മറീസില്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ മെമ്മറീസ് പൃഥ്വിരാജിന് വേണ്ടി എഴുതിയതല്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കായാണ് ജീത്തു ജോസഫ് മെമ്മറീസ് എഴുതിയത്.
Mammootty
മെമ്മറീസിന്റെ തിരക്കഥ താന്‍ ആദ്യം വായിക്കാന്‍ കൊടുത്തത് മമ്മൂട്ടിക്കാണെന്ന് ജീത്തു ജോസഫ് തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പല കാരണങ്ങളാല്‍ മമ്മൂട്ടിക്ക് തിരക്കഥ കണ്‍വിന്‍സിങ് ആയില്ല. അങ്ങനെയാണ് മെമ്മറീസില്‍ പൃഥ്വിരാജ് നായകനായത്. അതേസമയം, മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക തന്റെ സ്വപ്‌നമാണെന്നും അതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…