Categories: latest news

കലാഭവന്‍ മണിയെ തിരിച്ചയച്ച് ദിലീപിന് അവസരം കൊടുക്കാന്‍ നാദിര്‍ഷ തീരുമാനിച്ചു; മണിയുടെ ജീവിതാനുഭവം കേട്ടതും നാദിര്‍ഷ വിഷമിച്ചു, ദിലീപിനെ തിരിച്ചയച്ചു

മിമിക്രി, സ്റ്റേജ് ഷോ എന്നിവയിലൂടെ സിനിമയിലെത്തിയ കലാകാരന്‍മാരാണ് ദിലീപും കലാഭവന്‍ മണിയും നാദിര്‍ഷയും. മൂന്ന് പേരും സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥനം കണ്ടെത്തിയവര്‍. മൂവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. കലാഭവന്‍ മണിയുടെ വേര്‍പാട് തങ്ങളെ എത്രത്തോളം തളര്‍ത്തിയെന്ന് പലപ്പോഴായി ദിലീപും നാദിര്‍ഷയും തുറന്നുപറഞ്ഞിട്ടുണ്ട്.

കലാഭവന്‍ മണി ഒരു സ്റ്റേജ് ഷോയ്ക്ക് അവസരം തേടി തന്റെ അടുത്തെത്തിയതും അന്ന് സംഭവിച്ചതുമായ കാര്യങ്ങള്‍ നാദിര്‍ഷ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാദിര്‍ഷയുടെ വാക്കുകള്‍ പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്നത് കൂടിയാണ്. എത്രത്തോളം മോശം അവസ്ഥയില്‍ നിന്നാണ് കലാഭവന്‍ മണിയെന്ന കലാകാരന്‍ ജന്മംകൊണ്ടതെന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഒരു ഗള്‍ഫ് ഷോയുമായി ബന്ധപ്പെട്ട അനുഭവമാണ് നാദിര്‍ഷ പങ്കുവയ്ക്കുന്നത്.

Read Here: അഞ്ച് കോടി കിട്ടിയാലും ബിക്കിനിയില്‍ അഭിനയിക്കില്ല; അന്ന് ഭാവന പറഞ്ഞു

‘ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഞാന്‍ ആണ്. അന്ന് മണിയുടെ കൂടെ ടിനി ടോം ഉണ്ട്. ടിനി ഓക്കേ ആയി. മണിയെ എനിക്ക് കൊണ്ട് പോകണ്ട. മണിയെ എനിക്ക് താല്‍പര്യമായില്ല. പകരം മറ്റൊരാള്‍ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെര്‍ഫോമന്‍സ് കാണിച്ചു തന്നു. ഏറ്റവും ഒടുവില്‍ മണി എന്നോട് പറഞ്ഞു, ‘ഞാന്‍ ഈ ആന നടക്കുമ്പോലെ നടക്കും….അതിന്റെ ബാക്ക് ആണ് കൂടുതല്‍ ശ്രദ്ധേയം’ എന്ന്. ‘ഞാന്‍ ഒരു കറുത്ത പാന്റ്സ് ഇട്ടിട്ടാണ് അത് ചെയ്യുക’ എന്നും മണി പറഞ്ഞു. അന്ന് മണി ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോള്‍ ഞാന്‍ ദേഷ്യപെട്ടു. അപ്പോള്‍ മണി ഇങ്ങനെ മറുപടി പറഞ്ഞു, ‘എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത്, അത് അലക്കി ഇട്ടിരിക്കുകയാണ്’ എന്ന്. ആ ഒറ്റ ഡയലോഗില്‍ ആണ് ഞാന്‍ മാണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്തത്,’ നാദിര്‍ഷ പറഞ്ഞു.

Kalabhavan Mani

അന്ന് സ്റ്റേജിന് പുറത്ത് കാത്തുനിന്ന ആള്‍ നടന്‍ ദിലീപ് ആയിരുന്നു. മണിയെ ഒഴിവാക്കി ദിലീപിനെ വിദേശ ഷോയ്ക്ക് കൊണ്ടുപോകാനായിരുന്നു നാദിര്‍ഷയുടെ താല്‍പര്യം. മണിയുടെ ജീവിതാവസ്ഥ കേട്ടപ്പോള്‍ നാദിര്‍ഷ മണിയെ തന്നെ ഷോയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപിനോട് അടുത്ത ഷോയ്ക്ക് കൊണ്ടുപോകാം എന്ന് നാദിര്‍ഷ പറയുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago