Categories: latest news

കണ്ണുനിറഞ്ഞ് വിനീത് ശ്രീനിവാസന്‍; ‘ഹൃദയം’ കണ്ടിറങ്ങിയ ശേഷമുള്ള വൈകാരിക പ്രതികരണം ഇങ്ങനെ

പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ഇരുന്ന് ‘ഹൃദയം’ കണ്ട് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. റിലീസ് ദിവസം തന്നെ വിനീത് സിനിമ കണ്ടു. വലിയ സന്തോഷം തോന്നുന്നതായി സിനിമ കണ്ടിറങ്ങിയ ശേഷം വിനീത് പറഞ്ഞു. വൈകാരിക പ്രതികരണമാണ് വിനീത് നടത്തിയത്.

സിനിമ മുഴുവനായി താന്‍ ആദ്യമായാണ് കാണുന്നതെന്ന് വിനീത് പറഞ്ഞു. എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കിയ ശേഷം സിനിമ മുഴുവനായി കാണാന്‍ സമയം കിട്ടിയിരുന്നില്ലെന്നും വിനീത് പറഞ്ഞു.

Pranav Mohanlal

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സന്തോഷം കൊണ്ട് വിനീതിന്റെ കണ്ണുനിറഞ്ഞു. കോവിഡ് മഹാമാരിക്കിടയിലും ഹൃദയം തിയറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണവും വിനീത് വെളിപ്പെടുത്തി. സാമ്പത്തിക നേട്ടത്തിനു വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ഹൃദയംകൊണ്ടാണ് എടുത്തതെന്നും വിനീത് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഞായര്‍ ലോക്ക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിട്ടും സിനിമ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ്. തിയറ്റര്‍ ഉടമകളുടെ ബുദ്ധിമുട്ടൊക്കെ നിര്‍മാതാവിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇത്ര പ്രതിസന്ധിക്കിടയിലും സിനിമ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത്. എല്ലാവരും സിനിമ തിയറ്ററില്‍ വന്ന് കാണണം. വളരെ വൈകാരികമായ നിമിഷങ്ങളാണ് ഇതെന്നും വിനീത് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago