Categories: Gossips

ഹൃദയം തിയറ്ററിലെത്താന്‍ കാരണം സുചിത്ര മോഹന്‍ലാല്‍; സുചി അക്ക ധൈര്യം തന്നെന്ന് നിര്‍മാതാവ്

കോവിഡ് പ്രതിസന്ധിക്കിടയിലും ‘ഹൃദയം’ തിയറ്ററുകളിലെത്താന്‍ കാരണം സുചിത്ര മോഹന്‍ലാല്‍ ആണെന്ന് സിനിമയുടെ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം. ഹൃദയം തിയറ്ററുകളിലെത്തിക്കാന്‍ സുചിത്ര മോഹന്‍ലാല്‍ തനിക്ക് ധൈര്യം നല്‍കിയെന്ന് വിശാഖ് പറഞ്ഞു.

‘രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം ‘ഹൃദയം’. തിയ്യേറ്റര്‍ മാത്രം സ്വപ്നം കണ്ടു ഞാന്‍ നിര്‍മ്മിച്ച ‘ഹൃദയം’ നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ആഘോഷങ്ങളും ആര്‍പ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുള്‍ ബോര്‍ഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വന്‍ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് ‘ഹൃദയത്തില്‍’ നിന്നും ഒരായിരം നന്ദി!,’

Pranav Mohanlal

‘കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാന്‍ ഞങ്ങള്‍ക്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you’re the best.വിനീതിനും നന്ദി പറയുന്നു. ഈ സ്വപ്നം സാധ്യമാക്കിതീര്‍ത്ത എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.’ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

അതേസമയം, റിലീസ് ദിവസം തന്നെ തിയറ്ററിലെത്തി സുചിത്ര ഹൃദയം കണ്ടു. സിനിമ കണ്ട ശേഷം വൈകാരികമായാണ് സുചിത്ര പ്രതികരിച്ചത്. മകന്‍ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് സുചിത്ര വാചാലയായി. സിനിമ നന്നായിട്ടുണ്ടെന്ന് സുചിത്ര പറഞ്ഞു. വിന്റേജ് ലാലേട്ടനെ പ്രണവില്‍ കാണാമല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് സുചിത്ര നല്‍കിയത്. ‘നിങ്ങള്‍ക്ക് അങ്ങനെ തോന്നിയോ? ശരിയാണ് ചിലയിടത്തൊക്കെ അച്ഛന്റെ ചില എക്സ്പ്രഷന്‍സ് അപ്പുവിലും കാണാം. ഇടയ്ക്കിടെ ഇതൊക്കെ വീട്ടിലും കാണാറുണ്ട്,’ സുചിത്ര പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago