Categories: latest news

ഈ സ്‌കൂള്‍ ലീഡറെ മനസിലായോ? മലയാളത്തിന്റെ സൂപ്പര്‍ഹീറോയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രം

സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത് പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ഹീറോ ടൊവിനോ തോമസിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രമാണ് ഇത്. ക്ലീന്‍ ഷേവില്‍ ഗൗരവക്കാരനായി ഇരിക്കുന്ന ടൊവിനോയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് ടൊവിനോ തോമസ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 നാണ് ടൊവിനോയുടെ ജനനം. തന്റെ 34-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്.

Tovino Thomas

2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ ആണ് ടൊവിനോയുടെ ആദ്യ സിനിമ. 2015 ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനിലെ പ്രകടനം ടൊവിനോയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കി. പിന്നീട് സൂപ്പര്‍താരമെന്ന നിലയിലും ടൊവിനോ വളരാന്‍ തുടങ്ങി. ഗപ്പി, മായാനദി, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂസിഫര്‍, ഉയരെ, വൈറസ്, ലൂക്ക എന്നിവയാണ് പിന്നീട് ടൊവിനോയുടേതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

 

അനില മൂര്‍ത്തി

Recent Posts

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

7 minutes ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 minutes ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

18 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

24 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

24 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

24 hours ago