Dhanush
മലയാളികളായ സുഹാസും ഷറഫുവും ചേർന്നെഴുതിയ ധനുഷ് ചിത്രം ഒ ടി ടി റിലീസിന് തയ്യാറെടുക്കുന്നു. ‘മാരൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മലയാളിയായ മാളവിക മോഹനനാണ് നായിക. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷൻ ത്രില്ലറാണ്.
ഡിസ്‌നി ഹോട്ട് സ്റ്റാറിലാണ് മാരൻ പ്രദർശനത്തിനെത്തുക. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളായാണ് ധനുഷും മാളവികയും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Maaran
സമുദ്രക്കനിയും ഈ സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവേകാനന്ദ് സന്തോഷം ക്യാമറ ചലിപ്പിക്കുന്ന മാരന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്.
സത്യജ്യോതി ഫിലിംസാണ് മാരൻ നിർമ്മിച്ചിരിക്കുന്നത്.
ജഗമേ തന്തിരം, അത് രംഗി രേ എന്നീ സിനിമകൾക്ക് ശേഷം ഒ ടി ടിയിൽ റിലീസ് ചെയ്യുന്ന ധനുഷ് ചിത്രമാണ് മാരൻ. സുഹാസും ഷറഫുവും എഴുതിയ ‘വരത്തൻ’ മലയാളത്തിൽ വലിയ ഹിറ്റായ സിനിമയായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു അപര്ണ തോമസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…