Categories: Videos

ലാല്‍ സാര്‍ തിരക്കിലാണ്, ബ്രോ ഡാഡി പിന്നെ ചെയ്യാമെന്ന് ആന്റണി; സോപ്പിട്ട് പൃഥ്വിരാജ് (വീഡിയോ)

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. മോഹന്‍ലാലും പൃഥ്വിരാജുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. നിര്‍മാതാവ് ആന്റണിയും സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

ബ്രോ ഡാഡിയുടെ രസകരമായ സ്‌നീക്ക് പീക്ക് വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ കണ്ട് ‘മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിച്ചെടുക്കുന്ന’ പൃഥ്വിയുടെ വീഡിയോ ആണ് ഇത്. ചിത്രത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ വേഷം കാണിച്ചാണ് പൃഥ്വി ആന്റണിയെ ‘വീഴ്ത്തുന്നത്’. ബ്രോ ഡാഡിയില്‍ എസ്.ഐ ആന്റണി ജോസഫ് എന്ന കഥാപാത്രമായി ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്.

ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്ല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ എന്നിവരും ബ്രോ ഡാഡിയില്‍ അഭിനയിച്ചിട്ടുണ്ട്.

Read Here: ഈ പ്രായത്തില്‍ അല്ലേ ഇതൊക്കെ കാണിക്കേണ്ടത്, 60 വയസ്സില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ?; ഇനിയ

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26 ന് ബ്രോ ഡാഡി റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

22 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

22 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

22 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

2 days ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

2 days ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

2 days ago