Categories: Reviews

‘രാത്രി ഒറ്റയ്ക്കിരുന്ന് കാണരുത്’; ഞെട്ടിച്ച് ‘ഭൂതകാലം’, ഗംഭീര സിനിമയെന്ന് പ്രേക്ഷകര്‍

ഷെയ്ന്‍ നീഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഭൂതകാലം’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ആണ് സിനിമ റിലീസ് ചെയ്തത്. സൈക്കോളജിക്കല്‍ ഡ്രാമയായി തുടങ്ങി ഗംഭീര ഹൊറര്‍ ത്രില്ലറായാണ് ‘ഭൂതകാലം’ അവസാനിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന നിലയില്‍ സിനിമ മുന്നോട്ടുപോകുന്നു.

ഏഴാം വയസില്‍ അച്ഛനെ നഷ്ടമായ വിനു അമ്മ ആശയ്ക്കും കിടപ്പിലായ അമ്മൂമ്മയ്ക്കും ഒപ്പം വാടക വീട്ടിലാണ് താമസം. അങ്ങനെയിരിക്കെ അമ്മൂമ്മ മരണപ്പെടുന്നു. ഇതോടെ വീട്ടില്‍ അമ്മയും മകനും മാത്രമാകുന്നു. അമ്മയുടെ മരണം മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള, അതിനു ചികിത്സ തേടുന്ന ആശയെ തകര്‍ക്കുന്നുണ്ട്. അമ്മൂമ്മയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടില്‍ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുകയാണ്. വിനുവിനാണ് ഇതെല്ലാം ആദ്യം അനുഭവപ്പെടുന്നത്. ഇത് വിനുവിനെ വലിയ രീതിയില്‍ അസ്വസ്ഥനാകുന്നു. തുടര്‍ന്ന് വിനുവിന്റെയും ആശയുടെയും ജീവിതത്തിലും ഇവരുടെ വീട്ടിലും നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

Shane and Revathy

ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ പല രംഗങ്ങളും പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ പേടിപ്പിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ സിനിമയില്‍ എന്‍ഗേജ്ഡ് ആക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. ഷെയ്ന്‍ നിഗം, രേവതി എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ക്കൊപ്പം സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 days ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago