Categories: Gossips

വീട്ടിലുള്ളവരെല്ലാം അന്ന് നിവിന്റെ ആഗ്രഹത്തിനു എതിര് നിന്നു; എന്തിനും ഒപ്പമുണ്ടെന്ന് പറഞ്ഞത് റിന്ന മാത്രം

സിനിമയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്ത നടനാണ് നിവിന്‍ പോളി. ചെറുപ്പത്തില്‍ തന്നെ നിവിന്‍ സിനിമ സ്വപ്നം കണ്ടിരുന്നു. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ നിവിന്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവിലാണ് റിന്നയെ വിവാഹം കഴിച്ചത്.

എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് നിവിനെയും റിന്നയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഇന്‍ഫോസിസിലെ ജോലി രാജിവച്ച് സിനിമയിലേക്ക് ഇറങ്ങാന്‍ നിവിന്‍ ആഗ്രഹിച്ചപ്പോള്‍ എങ്ങുനിന്നും എതിര്‍പ്പുകള്‍ നേരിട്ടു. വീട്ടിലുള്ളവരെല്ലാം നിവിനെ തീരുമാനത്തെ ചോദ്യം ചെയ്തു. അതില്‍ മാതാപിതാക്കള്‍ അടക്കം ഉണ്ടായിരുന്നു. മാസം സ്ഥിരമായി നല്ല ശമ്പളം കിട്ടുന്ന ജോലി സിനിമയ്ക്കായി രാജിവയ്ക്കണോ എന്നാണ് അന്ന് എല്ലാവരും ചോദിച്ചത്.

Nivin Pauly and Rinna

എല്ലാവരും എതിര്‍ത്തപ്പോഴും റിന്ന നിവിനൊപ്പം നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യത്തിനൊപ്പമായിരുന്നു റിന്ന. സ്വന്തം സ്വപ്നത്തിനുവേണ്ടി ഇഷ്ടമുള്ളത് ചെയ്യാനും ഒപ്പമുണ്ടെന്നും റിന്ന പറയുകയായിരുന്നു.

2012 ല്‍ വിനീത് ശ്രീനിവാസന്‍ ചിത്രം തട്ടത്തില്‍ മറയത്തിലൂടെ നിവിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago