Categories: Gossips

വിവാഹമോചനം ഒഴിവാക്കാന്‍ ഐശ്വര്യ ശ്രമിച്ചു; ഒത്തുപോകുന്നില്ലെന്ന് കണ്ടപ്പോള്‍ പിരിയാന്‍ ആദ്യം ആഗ്രഹിച്ചത് ധനുഷ്

സൂപ്പര്‍താരം ധനുഷിന്റേയും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റേയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാലോകത്തെ ചൂടേറിയ ചര്‍ച്ച. താരങ്ങളുടെ ഡിവോഴ്‌സ് വാര്‍ത്ത ആരാധകര്‍ കേട്ടത് വലിയ ഞെട്ടലോടെയാണ്. എന്നാല്‍, ഒന്നും അപ്രതീക്ഷിതമല്ലെന്നാണ് താരങ്ങളുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിനായി ഇരുവരും കഴിഞ്ഞ കുറേ നാളായി മാനസികമായി ഒരുങ്ങുകയായിരുന്നെന്ന് ഇരുവരുടേയും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും വേര്‍പിരിയല്‍ പ്രഖ്യപിച്ച ശേഷം ധനുഷാണ് വിവാഹമോചനത്തിന് മുന്‍കൈ എടുത്ത് ഐശ്വര്യയില്‍ നിന്നും അകലാന്‍ തുടങ്ങിയത് എന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഐശ്വര്യയോട് പിതാവ് രജനികാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ധനുഷുമായുള്ള പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാനും വിവാഹമോചനം ഒഴിവാക്കാനും ഐശ്വര്യ ശ്രമിച്ചു. എന്നാല്‍, ധനുഷ് തയ്യാറായിരുന്നില്ല. ഒത്തുപോകാത്ത ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ധനുഷിന്റെ അഭിപ്രായം.

Aishwaryaa and Dhanush

ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും ഇരുവരുമായി അടുത്ത സുഹൃത്ത് പറഞ്ഞതായാണ് ഇന്ത്യ ടുഡെയില്‍ പറയുന്നത്. ധനുഷിന്റെ ജോലി തിരക്കും യാത്രകളും ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാമ്പത്യ ബന്ധം വഷളാകാന്‍ തുടങ്ങിയതോടെ ധനുഷ് കൂടുതല്‍ സിനിമ തിരക്കുകളില്‍ മുഴുകാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കള്‍ മുതിര്‍ന്നതോടെയാണ് ഇരുവരും അവരോട് തങ്ങള്‍ അകലുകയാണെന്ന് പറയാന്‍ തയ്യാറാകുന്നത്. മക്കളുടെ കാര്യത്തില്‍ കോ പാരന്റിംഗിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago