Sreekanth Vettiyar
പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കായി വലവിരിച്ച് പൊലീസ്. ബലാത്സംഗ കേസില്‍ ശ്രീകാന്തിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
Sreekanth Vettiyar
നേരത്തെ ഈ യുവതി ശ്രീകാന്തിനെതിരെ മീ ടു ആരോപണം ഉന്നയിച്ചിരുന്നു. ‘Women Against Sexual Harassment’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുവതി ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
സൗഹൃദം നടിച്ച് പല യുവതികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും പിന്നീട് അത് തിരിച്ചുനല്‍കിയിട്ടില്ലെന്നും ശ്രീകാന്ത് വെട്ടിയാറിനെതിരെ ആരോപണമുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…