Categories: latest news

കല്‍പന മരിച്ചശേഷവും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നിരുന്നു ! വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയെടുത്ത അഭിനേത്രിയാണ് കല്‍പന. താരത്തിന്റെ മരണം മലയാള സിനിമാ ലോകത്തിനു തീരാനഷ്ടമായിരുന്നു. കല്‍പനയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും താരം ചെയ്തു കൊടുത്ത സഹായത്തെ കുറിച്ചും റസിയ ബീവി വെളിപ്പെടുത്തുകയാണ് ഇപ്പോള്ഡ.

ഫ്ളവേഴ്സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. അത്മഹത്യയ്ക്ക് ശ്രമിച്ച ചെല്ലമ്മ അന്തര്‍ജനം എന്ന അമ്മയെ, ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഉമ്മ എന്ന നിലയിലാണ് റസിയ ബീവി പ്രേക്ഷകര്‍ക്ക് സുപരിചിത. റസിയ ബീവിയെ കുറിച്ചുള്ള വാര്‍ത്ത കണ്ടിട്ടാണ് കല്‍പന ഇവരെ തേടി എത്തിയത്.

Kalpana

ചെല്ലമ്മ അന്തര്‍ജനത്തെ കാണുന്നത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ്. റെയില്‍വെ പാളത്തിലൂടെ നടക്കുകയായിരുന്ന അമ്മ. പിടിച്ചു നിര്‍ത്തി കാര്യം തിരക്കി. തനിക്കാരും ഇല്ല, അതുകൊണ്ട് മരിക്കുകയാണ് എന്ന് പറഞ്ഞ ചെല്ലമ്മയെ ജാതിയോ മതമോ നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അന്തര്‍ജനമായ അമ്മയ്ക്ക്, അമ്മയുടെ വിശ്വാസവും രീതിയും സംരക്ഷിക്കേണ്ടത് കൊണ്ട് വീട് എടുത്ത് കൊടുത്തു. അമ്മയ്ക്ക് കാവലായി നിന്ന് നോക്കി. എല്ലാത്തിനും കൂടെ നിന്നു. ചെല്ലമ്മ അന്തര്‍ജനത്തെ ഏറ്റെടുത്ത് നോക്കുന്ന വാര്‍ത്ത കണ്ടാണ് കല്‍പന തന്നെ സമീപിച്ചതെന്ന് റസിയ ബീവി ഓര്‍ക്കുന്നു.

അന്ന് എല്ലാ മാസവും 1000 രൂപ നല്‍കാമെന്ന് കല്‍പന പറഞ്ഞിരുന്നു. ചെല്ലമ്മ അന്തര്‍ജനത്തിന്റെ ചെലവിന് വേണ്ടിയാണ് അത്. കല്‍പനയുടെ മരണശേഷവും ചെല്ലമ്മ അന്തര്‍ജനത്തിനായി നടി മാറ്റിവച്ച തുക ബാങ്ക് അക്കൗണ്ടിലേക്ക് വന്നിരുന്നുവെന്നാണ് റസിയ ബീവി വെളിപ്പെടുത്തിയത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago