Nedumudi Venu and Thilakan
മലയാള സിനിമയുടെ ചരിത്ര താളുകളില്‍ കുറിക്കപ്പെട്ട സിനിമയാണ് ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 റിലീസ് ചെയ്തിട്ട് 13 വര്‍ഷം പിന്നിട്ടു. ദിലീപാണ് സിനിമ നിര്‍മ്മിച്ചത്.
ഒട്ടുമിക്ക താരങ്ങളും ട്വന്റി 20 യില്‍ അഭിനയിച്ചപ്പോള്‍ തിലകനും നെടുമുടി വേണുവും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും ചേരുന്ന കഥാപാത്രങ്ങള്‍ ട്വന്റി 20 യില്‍ ഉണ്ടായിരുന്നില്ലെന്നാണ് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. തിലകന്‍ ആ സമയത്ത് അമ്മയുമായി അത്ര നല്ല ബന്ധത്തില്‍ അല്ലായിരുന്നു. ഇതാണ് തിലകനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തിലകന്‍ മാത്രമല്ല നെടുമുടി വേണുവും ട്വന്റി 20 യില്‍ ഇല്ലല്ലോ എന്നായിരുന്നു ആരോപണങ്ങള്‍ക്കെല്ലാം മറുപടിയായി ദിലീപ് അന്ന് പറഞ്ഞത്.
Dileep and Thilakan
ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ:
‘വലിയ നടന്‍മാരായ തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവര്‍ക്ക് ചേരുന്ന ശക്തമായ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു സീനില്‍ ആണെങ്കിലും താന്‍ വന്ന് അഭിനയിക്കാമെന്ന് വേണു ചേട്ടന്‍ അന്ന് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ വിളിച്ച ദിവസം അദ്ദേഹത്തിനു വരാന്‍ സാധിച്ചില്ല. തിരക്കായിരുന്നു. ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും നൂറ് ശതമാനം ചേരുന്ന അഭിനേതാക്കള്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടവര്‍ക്ക് അതറിയാം,’
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…