Rima Kallingal
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ റിമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. എല്ലാ ജന്മദിനാശംസകള്‍ക്കും റിമ നന്ദി പറഞ്ഞു.
തൃശൂരിലാണ് റിമയുടെ ജനനം. മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു.
Rima Kallingal
2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് റിമയുടെ ആദ്യ സിനിമ. പിന്നീട് 22 ഫീമെയില്‍ കോട്ടയം. കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു. സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി.
സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി. സിനിമയിലൂടെയാണ് ഇരുവരും അടുത്തത്. സിനിമയിലെ സൗഹൃദം പ്രണയമാകുകയും പിന്നീട് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…