Categories: Gossips

18 വര്‍ഷം ഒന്നിച്ചുള്ള ജീവിതത്തിന് അവസാനം; ധനുഷും ഐശ്വര്യയും വിവാഹമോചിതരായി

18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് സൂപ്പര്‍താരം ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. തമിഴ് മെഗാസ്റ്റാര്‍ രജനീകാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ.

‘സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒന്നിച്ചുജീവിച്ചു. ഈ യാത്രയില്‍ വളര്‍ച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള്‍ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചു,’ ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

Aishwaryaa and Dhanush

തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത തങ്ങള്‍ക്ക് നല്‍കണമെന്നും ധനുഷ് ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ പോസ്റ്റാണ് ഐശ്വര്യയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago