Cinema Theaters
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ അടയ്ക്കാന്‍ ആലോചന. തിയറ്ററുകളില്‍ ആളുകളെത്തിയാല്‍ രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പരമാവധി നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കും. വൈറസ് വ്യാപനം കൈവിട്ടതിനാല്‍ അടച്ചിട്ട മുറികളിലേയും എസി ഹാളുകളിലേയും പരിപാടികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അതിനാല്‍, തത്കാലത്തേക്കെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുക എന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.
ആരാധനാലയങ്ങളിലും ചടങ്ങുകളിലും എത്തുന്നവരുടെ എണ്ണവും കൂടുതല്‍ നിയന്ത്രിച്ചേക്കും. വര്‍ക്ക് ഫ്രം ഹോം പരമാവധി സ്ഥാപനങ്ങളിലേക്ക് വ്യാപിക്കാനാണ് പദ്ധതി. അടുത്ത മൂന്നാഴ്ച വലിയ തോതില്‍ കോവിഡ് വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…