Categories: Gossips

മമ്മൂട്ടിയുടെ മകളും ഭാര്യയും അമ്മയുമായി അഭിനയിച്ച ഏക നടി !

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മീന. ഇതില്‍ മമ്മൂട്ടി-മീന കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മീനയും മമ്മൂട്ടിയും തമ്മില്‍ കൗതുകകരമായ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. എന്നാല്‍, മമ്മൂട്ടിയും മീനയും തമ്മില്‍ 24 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം !

1984 ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന പില്‍ക്കാലത്ത് അറിയപ്പെടുന്ന നായിക നടിയായി. 2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയോട് പ്രണയവുമായി നടക്കുന്ന കഥാപാത്രമായാണ് രാക്ഷസരാജാവില്‍ മീന എത്തുന്നത്.

Meena and Mammootty

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും മീന അഭിനയിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യ, അമ്മ വേഷത്തില്‍ മീന എത്തിയത്. ബാല്യകാലസഖിയില്‍ മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

മീനയുടെ പ്രായം ഇപ്പോള്‍ 46 കഴിഞ്ഞു, മമ്മൂട്ടിക്ക് ആകട്ടെ 70 വയസ്സുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago