Categories: Gossips

മഖ്ബൂലും ദുല്‍ഖറും ജനിച്ചത് ഒരേ ദിവസം; രണ്ട് പേര്‍ക്കും വാലായി ‘സല്‍മാന്‍’ വന്നത് ഇങ്ങനെ

ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും കസിന്‍സാണെന്ന് എല്ലാവര്‍ക്കും അറിയാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ സഹാദരന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍ സല്‍മാന്‍.

ദുല്‍ഖറും മഖ്ബൂലും സിനിമയില്‍ സജീവമാണ്. ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നപ്പോള്‍ മഖ്ബൂല്‍ മലയാളത്തില്‍ വളരെ വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഇരുവരുടേയും പേരിനൊപ്പം ‘സല്‍മാന്‍’ എന്ന് ഉണ്ട്. ഇതേ കുറിച്ച് മഖ്ബൂലിന്റെ പിതാവ് ഇബ്രാഹിംകുട്ടി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

Maqbool and Dulquer

ദുല്‍ഖറിന്റെ പേരിനൊപ്പം ഇച്ചാക്ക (മമ്മൂട്ടി) സല്‍മാന്‍ എന്ന് ഇട്ടു. ദുല്‍ഖറിന് ശേഷം കുടുംബത്തില്‍ പിറന്ന ആണ്‍കുട്ടിയാണ് മഖ്ബൂല്‍. ദുല്‍ഖറിന് ഉള്ളതുപോലെ പേരിനൊപ്പം ‘സല്‍മാന്‍’ എന്ന് കൂടി നല്‍കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. വ്യത്യസ്തമായ പേര് ആകുമല്ലോ എന്ന് കരുതിയാണ് സല്‍മാന്‍ എന്ന് കൂടി നല്‍കിയത്.

ദുല്‍ഖറിന്റേയും മഖ്ബൂലിന്റേയും ജന്മദിനം ഒരേദിവസമാണ്. വര്‍ഷം മാത്രമാണ് വ്യത്യാസം. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. 1987 ജൂലൈ 28 ന് മഖ്ബൂല്‍ ജനിച്ചു. ഇരുവരും തമ്മിലുള്ളത് ഒരു വയസ്സിന്റെ വ്യത്യാസം മാത്രം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago