Categories: Gossips

ഭാഗ്യത്തിനായി പേര് മാറ്റിയ ദിലീപ്; പിന്നീട് ക്ലച്ച് പിടിച്ചിട്ടില്ല ! ജനപ്രിയ നായകന്റെ താരമൂല്യം ഇടിയുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ് നടി ലെന പേരിന്റെ സ്‌പെല്ലിങ് മാറ്റിയത്. Lena എന്നതിനു പകരം Lenaa എന്നാകും താരം ഇനി അറിയപ്പെടുക. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.

നേരത്തെ നടന്‍ ദിലീപും ഇങ്ങനെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയിട്ടുണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപ് സ്‌പെല്ലിങ്ങില്‍ ഒരു ലെറ്റര്‍ കൂടി ചേര്‍ത്താണ് അന്ന് പേര് മാറ്റിയത്. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് ഇപ്പോള്‍ പേരിന്റെ സ്‌പെല്ലിങ്. നാദിര്‍ഷാ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയുടെ പോസ്റ്റര്‍ മുതലാണ് ദിലീപ് പേരുമാറ്റാന്‍ തുടങ്ങിയത്.

Dileep എന്നാണ് യഥാര്‍ഥത്തില്‍ ഇംഗ്ലീഷ് സ്പെല്ലിങ്. എന്നാല്‍, കേശു ഈ വീടിന്റെ നാഥന്‍, വോയ്സ് ഓഫ് സത്യനാഥന്‍ എന്നീ സിനിമകളുടെ പോസ്റ്ററുകളില്‍ Dilieep എന്നാണ് സ്പെല്ലിങ്. യഥാര്‍ഥ സ്പെല്ലിങ്ങിനൊപ്പം ഒരു ‘I’ കൂടി താരം ചേര്‍ത്തിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഈ പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും Dileep എന്ന് തന്നെയാണ് ഇപ്പോഴും പേര്. വോയ്സ് ഓഫ് സത്യനാഥന്റെ പോസ്റ്റില്‍ Dileep എന്നായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് താരം തന്നെ ആവശ്യപ്പെട്ടത് അനുസരിച്ച് Dilieep എന്നാക്കിയതാണ്.

Dileep

സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ദിലീപ്. ഇതാണ് പേര് മാറ്റത്തിനു കാരണം. കേരളത്തിലെ ഒരു പ്രമുഖ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റമെന്നും സൂചനയുണ്ട്. Dileep എന്ന് എഴുതുമ്പോള്‍ ആറ് അക്ഷരങ്ങളാണ് ഉള്ളത്. എന്നാല്‍, Dilieep എന്ന് ആക്കുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം ഏഴാകും. ആറ് ഇരട്ട സംഖ്യയായതിനാലും മോശം നമ്പര്‍ ആയതിനാലുമാണ് ഒരു I കൂടി ചേര്‍ത്ത് പേരിന് ഏഴ് അക്ഷരങ്ങള്‍ ആക്കിയത്. തുടര്‍ന്നുള്ള എല്ലാ സിനിമകളിലും Dilieep എന്നാണ് താരത്തിന്റെ പേര് എഴുതുക.

പക്ഷേ, ഭാഗ്യത്തിനായി പേര് മാറ്റിയിട്ടും ദിലീപ് ഇപ്പോള്‍ നേരിടുന്നത് വന്‍ തിരിച്ചടിയാണ്. പേര് മാറ്റിയ ശേഷം ദിലീപ് അക്ഷരാര്‍ത്ഥത്തില്‍ ക്ലച്ച് പിടിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതിരോധത്തിലായതും സിനിമകള്‍ പരാജയപ്പെടുന്നതും ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്. ദിലീപിന്റെ താരമൂല്യവും ഇടിയാന്‍ തുടങ്ങി.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago